---
title: "ധ്യാനിന്റെ 'ഇടനെഞ്ചിലെ മോഹം' എത്തി; ഒരു വടക്കന്‍ തേരോട്ടത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്"
english_title: "lyrical video song oru vadakkan therottam released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/297228/lyrical-video-song-oru-vadakkan-therottam-released"
published_at: "2025-06-19T22:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68543de4c40fd_movie.jpg"
keywords: []
---

# ധ്യാനിന്റെ 'ഇടനെഞ്ചിലെ മോഹം' എത്തി; ഒരു വടക്കന്‍ തേരോട്ടത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

> **Lead Summary:** ** ധ്യാന്‍** ശ്രീനിവാസനെ നായകനാക്കി ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കന്‍ തേരോട്ടം’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ഹസീന എസ് കാനം എഴുതിയ വരികള്‍ക്ക് ബേബി,ടാന്‍സന്‍ എന്നിവര്‍ സംഗീതം പകര്‍ന്ന് ഹരിശങ്കര്‍,ശ്രീജ ദിനേശ് എന്നിവര്‍ ആലപിച്ച ‘ ഇടനെഞ്ചിലെ മോഹം……’ എന്ന ഗാനമാണ് റിലീസായത്.

## Article Content

** ധ്യാന്‍** ശ്രീനിവാസനെ നായകനാക്കി ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കന്‍ തേരോട്ടം’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ഹസീന എസ് കാനം എഴുതിയ വരികള്‍ക്ക് ബേബി,ടാന്‍സന്‍ എന്നിവര്‍ സംഗീതം പകര്‍ന്ന് ഹരിശങ്കര്‍,ശ്രീജ ദിനേശ് എന്നിവര്‍ ആലപിച്ച ‘ ഇടനെഞ്ചിലെ മോഹം……’ എന്ന ഗാനമാണ് റിലീസായത്.

ധ്യാനിന്റെ സ്ഥിരം സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീല്‍ ചെയ്യുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ‘ഒരു വടക്കന്‍ തേരോട്ടം ‘

‘നിത്യ ഹരിത നായകന്‍’ എന്ന ചിത്രത്തിന് ശേഷം ബിനുന്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു വടക്കന്‍ തേരോട്ടം’ .ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സ് ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത് നവാഗതനായ സനു അശോക് ആണ്.പുതുമുഖനടി ദില്‍ന രാമകൃഷ്ണന്‍ ആണ് ധ്യാനിന്റെ നായികയായി എത്തുന്നത്.

ചിത്രത്തില്‍ മാളവിക മേനോന്‍, സുധീര്‍ പറവൂര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലിം ഹസന്‍, വിജയകുമാര്‍, ദിലീപ് മേനോന്‍ , കോഴിക്കോട് നാരായണന്‍ നായര്‍, ദിനേശ് പണിക്കര്‍, കൂടാതെ തെലുങ്കില്‍ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.കോഴിക്കോട്, വടകര, ഒഞ്ചിയം,എടച്ചേരി, ഏറാമല, ഇരിങ്ങണ്ണൂര്‍, ചോറോട്, ഒറ്റപ്പാലം, തുടങ്ങിയ ലൊക്കേഷനുകളില്‍ പൂര്‍ത്തീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ പവന്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്ങ് ജിതിന്‍ ഡി കെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/297228/lyrical-video-song-oru-vadakkan-therottam-released)