---
title: "'തലയും പിള്ളേരും വിദേശത്തേക്ക്'; ഛോട്ടാ മുംബൈ യുകെ റിലീസ് തീയതി പ്രഖ്യാപിച്ചു"
english_title: "ChotaMumbai UK release date announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/297091/chotamumbai-uk-release-date-announced"
published_at: "2025-06-19T11:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853a7e46bcbc_chotamumbai.jpg"
keywords: []
---

# 'തലയും പിള്ളേരും വിദേശത്തേക്ക്'; ഛോട്ടാ മുംബൈ യുകെ റിലീസ് തീയതി പ്രഖ്യാപിച്ചു

> **Lead Summary:** ** മോ**ഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകുന്നത്. റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും പല തിയേറ്ററുകളിലും സിനിമ ഹൗസ്ഫുള്ളായി തുടരുകയാണ്. ഇപ്പോഴിതാ സിനിമ യുകെ, യൂറോപ്പ് തുടങ്ങി വിദേശത്തും പ്രദർശനത്തിന് ഒരുങ്ങുകയാണ്.

## Article Content

** മോ**ഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകുന്നത്. റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും പല തിയേറ്ററുകളിലും സിനിമ ഹൗസ്ഫുള്ളായി തുടരുകയാണ്. ഇപ്പോഴിതാ സിനിമ യുകെ, യൂറോപ്പ് തുടങ്ങി വിദേശത്തും പ്രദർശനത്തിന് ഒരുങ്ങുകയാണ്.

യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഈ മാസം 27 ന് ചിത്രം എത്തും. ഓസ്ട്രിയയിലും ചിത്രം 27 ന് എത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലും ചിത്രം വൈകാതെ എത്തും. ആര്‍എഫ്ടി ഫിലിംസ് ആണ് യുകെയിലും യൂറോപ്പിലും ചിത്രം എത്തിക്കുന്നത്.

സിനിമ റിലീസ് ചെയ്ത് കേരളത്തിൽ ഏഴ് ദിവസങ്ങൾ പിന്നിടുമ്പോഴും ചിത്രം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ അടക്കം സംഘടിപ്പിക്കുന്നുണ്ട്. തിയേറ്ററിൽ നിന്നുള്ള പ്രേക്ഷകരുടെ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രത്തിലെ ഗാനങ്ങൾക്കൊത്ത് പ്രേക്ഷകർ ഡാൻസ് ചെയ്യുന്നതും, ഡയലോഗുകൾ പറയുന്നതുമൊക്കെ വീഡിയോകളിൽ കാണാവുന്നതാണ്.

ചിത്രം ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 2.60 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മലയാളത്തിൽ റീ റിലീസ് റെക്കോർഡുകളിൽ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.

### Related Links & Sources
- [Original Story Source](https://moviemax.in/news/297091/chotamumbai-uk-release-date-announced)