---
title: "'വീട്ടുകാര്‍ക്ക് മിഠായി എങ്കിലും വാങ്ങിച്ചുകൊടുക്കാൻ നോക്കൂ പിള്ളാരേ';സൂര്യ മേനോൻ "
english_title: "Surya Menon: 'Children, try to buy sweets for your family';"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2969/surya-menon-children-try-to-buy-sweets-for-your-family"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61025e8dcf6e0_Untitled-5.jpg"
keywords: []
---

# 'വീട്ടുകാര്‍ക്ക് മിഠായി എങ്കിലും വാങ്ങിച്ചുകൊടുക്കാൻ നോക്കൂ പിള്ളാരേ';സൂര്യ മേനോൻ 

> **Lead Summary:** ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയം നേടിയ താരമാണ് സൂര്യ മേനോൻ. മലയാളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാളാണ് സൂര്യ മേനോൻ.

## Article Content

ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയം നേടിയ താരമാണ് സൂര്യ മേനോൻ. മലയാളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാളാണ് സൂര്യ മേനോൻ.

ബിഗ് ബോസുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നേരിടേണ്ടി വന്നിരുന്നു സൂര്യക്ക്. ഇപോഴിതാ സൈബര്‍ ആക്രമണങ്ങളെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ മേനോൻ.

സൈബര്‍ ആക്രമണങ്ങളുടെ ഒക്കെ കാലം കഴിഞ്ഞു പിള്ളാരേ. ഇനിയെങ്കിലും രണ്ടു കാശുണ്ടാക്കി വീട്ടുകാര്‍ക്ക് മിഠായി എങ്കിലും വാങ്ങിച്ചുകൊടുക്കാൻ നോക്കൂ, എന്നാണ് സൂര്യമേനോൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി എഴുതിയിരിക്കുന്നത്.

സൂര്യ മേനോനെ പിന്തുണച്ചും സൈബര്‍ ആക്രമണങ്ങളെ രൂക്ഷമായി എതിര്‍ത്തും ഒട്ടേറെ പേര്‍ രംഗത്ത് എത്തുകയും ചെയ്‍തു. കേരള പൊലീസ് സൈബര്‍ ഡോമിനെയടക്കം ടാഗ് ചെയ്‍തായിരുന്നു സൂര്യ മേനോന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി.

ബിഗ് ബോസിന്റെ തുടക്കത്തില്‍ ദുര്‍ബലയായ മത്സരാര്‍ഥി എന്നായിരുന്നു സൂര്യയെ കുറിച്ച് എല്ലാവരും പറഞ്ഞത്. ബിഗ് ബോസില്‍ നിന്ന് പുറത്തുവരുമ്പോള്‍ സൂര്യ എല്ലാവരുടെയും പ്രിയം സ്വന്തമാക്കുകയും ചെയ്‍തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2969/surya-menon-children-try-to-buy-sweets-for-your-family)