---
title: "'ഭീഷ്‍മ പര്‍വ്വം' ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍ പുറത്ത്  "
english_title: "The figures for the first day of 'Bhishma Parva' are out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29660/the-figures-for-the-first-day-of-bhishma-parva-are-out"
published_at: "2022-03-04T10:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221a0c813086_bheeshma.jpg"
keywords: []
---

# 'ഭീഷ്‍മ പര്‍വ്വം' ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍ പുറത്ത്  

> **Lead Summary:** മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്‍മ പര്‍വ്വം' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. അമല്‍ നീരദ് സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ആദ്യ ദിനം തന്നെ തിയറ്ററുകളില്‍ നിന്ന് കിട്ടിയത്.

## Article Content

മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്‍മ പര്‍വ്വം' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. അമല്‍ നീരദ് സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ആദ്യ ദിനം തന്നെ തിയറ്ററുകളില്‍ നിന്ന് കിട്ടിയത്.

ചലച്ചിത്രവര്‍ത്തകരടക്കം മമ്മൂട്ടി സിനിമയെ ഏറ്റെടുത്ത് രംഗത്ത് എത്തി. ആദ്യ ദിനം ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസ് ആണ് ഔദ്യോഗികമായി ആദ്യ ദിവസത്തെ കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ദിനം ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്.

9.56 ലക്ഷം രൂപയാണ് ചിത്രം നേടിയത്. 'ഫ്രൈ ഡേ മാറ്റിനി' 1,179 ഷോകള്‍ ട്രാക്ക് ട്രാക്ക് ചെയ്‍തതിനുസരിച്ച് കണക്ക് പുറത്തുവിട്ടിരിക്കുന്നു. 2,57,332 ലക്ഷം പേര്‍ ചിത്രം കണ്ടു. 3.676 കോടി രൂപയാണ് ചിത്രം ആദ്യ ദിവസം കേരളത്തില്‍ നിന്ന് നേടിയതെന്ന് 'ഫ്രൈ ഡേ മാറ്റിനി' ട്വീറ്റ് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/29660/the-figures-for-the-first-day-of-bhishma-parva-are-out)