---
title: "സർ, ഇന്ത ഹൈറ്റിൽ ഒന്നുമേ കേൾക്കലെ; പൃഥ്വിയുടെ ക്യാമറാമാന്റെ അവസ്ഥ ഇതെന്ന് സുപ്രിയ"
english_title: "Sir, hear nothing in this height; Supriya says this is the condition of Prithviraj's cameraman"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2965/sir-hear-nothing-in-this-height-supriya-says-this-is-the-condition-of-prithvirajs-cameraman"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6102407a6f167_Untitled-1.jpg"
keywords: []
---

# സർ, ഇന്ത ഹൈറ്റിൽ ഒന്നുമേ കേൾക്കലെ; പൃഥ്വിയുടെ ക്യാമറാമാന്റെ അവസ്ഥ ഇതെന്ന് സുപ്രിയ

> **Lead Summary:** 'ലൂസിഫറി’നു ശേഷം ബ്രോ ഡാഡി എന്ന രണ്ടാമത്തെ ചിത്രത്തിന്റെ സംവിധാനതിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. തെലുങ്കാനയിൽ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

## Article Content

'ലൂസിഫറി’നു ശേഷം ബ്രോ ഡാഡി എന്ന രണ്ടാമത്തെ ചിത്രത്തിന്റെ സംവിധാനതിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. തെലുങ്കാനയിൽ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

> ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. “ഇതുകൊണ്ടാവും സിനിമോട്ടോഗ്രാഫേഴ്സ് എന്റെ കൂടെ വർക്ക് ചെയ്യാൻ മടിക്കുന്നതെന്ന് ഞാൻ കരുതുന്നു,” എന്നാണ് ചിത്രം പങ്കുവച്ച് പൃഥ്വി കുറിക്കുന്നത്.

ഉയരത്തിൽ നിന്നും ഷൂട്ട് ചെയ്യുന്ന സിനിമോട്ടോഗ്രാഫർ അഭിനന്ദ് രാമാനുജത്തെയാണ് ചിത്രത്തിൽ കാണുക.

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക.

മോഹൻലാൽ, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ എന്നിവരെ കൂടാതെ മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു.

ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2965/sir-hear-nothing-in-this-height-supriya-says-this-is-the-condition-of-prithvirajs-cameraman)