---
title: "'ഇന്നും അമ്മ ഒപ്പമുണ്ടായിരുന്നെങ്കില്‍', ഓര്‍മ ദിനത്തില്‍ കെ എസ് ചിത്ര"
english_title: "'If only my mother was still with me', KS Chithra on Remembrance Day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2964/if-only-my-mother-was-still-with-me-ks-chithra-on-remembrance-day"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61023ecb91090_Untitled-1.jpg"
keywords: []
---

# 'ഇന്നും അമ്മ ഒപ്പമുണ്ടായിരുന്നെങ്കില്‍', ഓര്‍മ ദിനത്തില്‍ കെ എസ് ചിത്ര

> **Lead Summary:** മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര. അടുത്തിടെ കെ എസ് ചിത്രയുടെ ജന്മദിനം മലയാളികള്‍ ആഘോഷമാക്കിയിരുന്നു.

## Article Content

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര. അടുത്തിടെ കെ എസ് ചിത്രയുടെ ജന്മദിനം മലയാളികള്‍ ആഘോഷമാക്കിയിരുന്നു.

താരങ്ങളൊക്കെ കെ എസ് ചിത്രയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തു. ഇപോഴിതാ അമ്മയുടെ ഓര്‍മദിനത്തില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കെ എസ് ചിത്ര.

സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്‍ണൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകളാണ് കെ എസ് ചിത്ര.

ഇപോഴും അമ്മ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെങ്കില്‍ ഓരോ നിമിഷവും മനോഹരമായേനെയെന്ന് കെ എസ് ചിത്ര പറയുന്നു.

26 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അമ്മയുടെ ഓര്‍മകള്‍ ഒരിക്കലും മായുന്നില്ല. മിസ് ചെയ്യുന്നു മമ്മി എന്നും കെ എസ് ചിത്ര എഴുതുന്നു.

കെ എസ് ചിത്ര 1963 ജൂലൈ 27-ന് ആണ് ജനിച്ചത്. മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് ആറ് തവണ കെ എസ് ചിത്രയ്‍ക്ക് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2964/if-only-my-mother-was-still-with-me-ks-chithra-on-remembrance-day)