---
title: "സിനിമയെന്ന ആഗ്രഹം പറയുമ്പോള്‍ കളിയാക്കിയുള്ള ചിരികളാണ് ഉണ്ടായത്; ടൊവിനോ"
english_title: "A new interview with Tovino is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29634/a-new-interview-with-tovino-is-going-viral"
published_at: "2022-03-04T08:52:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622186380ae87_tovino.jpg"
keywords: []
---

# സിനിമയെന്ന ആഗ്രഹം പറയുമ്പോള്‍ കളിയാക്കിയുള്ള ചിരികളാണ് ഉണ്ടായത്; ടൊവിനോ

> **Lead Summary:** മിന്നല്‍ മുരളി ആഗോള തലത്തില്‍ ശ്രദ്ധ നേടിയതോടെ സൂപ്പര്‍ നായകന്‍ ആയി മാറിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവച്ച ഒരു പോസ്റ്റ് വൈറല്‍ ആയിരുന്നു.

## Article Content

മിന്നല്‍ മുരളി ആഗോള തലത്തില്‍ ശ്രദ്ധ നേടിയതോടെ സൂപ്പര്‍ നായകന്‍ ആയി മാറിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവച്ച ഒരു പോസ്റ്റ് വൈറല്‍ ആയിരുന്നു.

ആ പോസ്റ്റിനെ കുറിച്ച്  പ്രതികരിച്ചിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. ‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢി എന്നു വിളിക്കുമായിരിക്കും, പക്ഷേ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും, അന്നു നിങ്ങള്‍ എന്നെയോര്‍ത്തു അസൂയപ്പെടും..’ എന്ന പോസ്റ്റ് ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നന്നായി അധ്വാനിച്ചതു കൊണ്ടാണ് ഈ നിലയില്‍ എത്തിയതെന്ന് ടൊവിനോ പറയുന്നു.

സത്യത്തില്‍ അതു പ്രവചനശക്തിയൊന്നുമല്ല, നന്നായി അധ്വാനിച്ചതുകൊണ്ടു മാത്രമാണ്. എഴുതി വച്ചശേഷം പണിയെടുക്കാമെങ്കില്‍ ആര്‍ക്കും പറ്റുന്ന കാര്യമാണത്.

ആ പോസ്റ്റ് എഴുതുന്ന കാലയളവില്‍ തനിക്ക് വെറും ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സ് മാത്രമാണ് ഉള്ളത്. അന്നുവരെ യാതൊരു വിധ സിനിമ പശ്ചാത്തലവും ഇല്ലാത്ത ഒരു പയ്യന്‍, സിനിമയില്‍ അഭിനയിക്കണമെന്നാണാഗ്രഹം എന്നു പറയുമ്പോള്‍, ആദ്യം കളിയാക്കിയുള്ള ചിരികളാണ് പലയിടത്തു നിന്നും കിട്ടിയിട്ടുള്ളത്.

കാരണം അത് എന്റെ ഉച്ച പ്രാന്തായി മാത്രം കണ്ടിരുന്നവരായിരുന്നു ചുറ്റിലും. അത്തരത്തില്‍ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നപ്പോളുണ്ടായ വികാര വിക്ഷോഭം മാത്രമായിരുന്നു ആ പോസ്റ്റ്.

ഇന്ന് ആ പോസ്റ്റ് ഇട്ടത് ഓര്‍ക്കുമ്പോള്‍ സത്യത്തില്‍ എന്തോ പോലെ തോന്നും. കാരണം തന്റെ സന്തോഷങ്ങളും സങ്കടങ്ങളും സോഷ്യല്‍ മീഡിയയില്‍ വിളിച്ചു പറയേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല ഇന്നു താന്‍ എന്നാണ് ടൊവിനോ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29634/a-new-interview-with-tovino-is-going-viral)