---
title: "വീണ്ടും വില്ലന്‍ വേഷത്തില്‍ തിളങ്ങാന്‍ ഫഹദ്?  പുതിയ റിപ്പോർട്ട് "
english_title: "Fahad Fazil is reportedly back in the role of a villain."
publisher: "moviemax.in"
canonical_url: "https://moviemax.in/news/29633/fahad-fazil-is-reportedly-back-in-the-role-of-a-villain"
published_at: "2022-03-04T08:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62218412ec06f_fahad.jpg"
keywords: []
---

# വീണ്ടും വില്ലന്‍ വേഷത്തില്‍ തിളങ്ങാന്‍ ഫഹദ്?  പുതിയ റിപ്പോർട്ട് 

> **Lead Summary:** ഫഹദ് ഫാസില്‍ വീണ്ടും വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിമ്പുവിന്റെ ‘കൊറോണ കുമാര്‍’ എന്ന ചിത്രത്തില്‍ ഫഹദ് വില്ലനായി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

## Article Content

ഫഹദ് ഫാസില്‍ വീണ്ടും വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിമ്പുവിന്റെ ‘കൊറോണ കുമാര്‍’ എന്ന ചിത്രത്തില്‍ ഫഹദ് വില്ലനായി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

‘ഇതര്‍ക്ക് താനെ ആസൈപട്ടൈ ബാലകുമാരാ’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് കൊറോണ കുമാര്‍ ഒരുങ്ങുന്നത്. എന്നാല്‍ ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

 ചിമ്പുവിന്റെ വില്ലനായി ഫഹദ് എത്തുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്അദിതി ശങ്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദിതി ശങ്കര്‍ ആണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി അതിഥി വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഉദയനിധി സ്റ്റാലിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് എത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പുഷ്പയാണ് ഫഹദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അല്ലു അര്‍ജുന്റെ വില്ലനായാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്.

ബന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഫഹദ് ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷം കമലഹാസന്റെ വില്ലന്‍ ആയാണ് ഫഹദ് സ്‌ക്രീനിലെത്തുക.

ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ഫഹദ് പൂര്‍ത്തിയാക്കിയത്. 110 ദിവസത്തെ ചിത്രീകരണത്തിനാണ് കഴിഞ്ഞ ദിവസം പാക്കപ്പ് ആയത്. സെറ്റില്‍ നിന്നും ഫഹദിനും, നരേനുമൊപ്പമുള്ള വീഡിയോ പങ്കുവച്ച് ലോകേഷ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29633/fahad-fazil-is-reportedly-back-in-the-role-of-a-villain)