വീണ്ടും ഒരു കുട്ടിക്കഥയുമായി 'ത തവളയുടെ ത', ടൈറ്റിൽ ലോഞ്ച്‌

വീണ്ടും ഒരു കുട്ടിക്കഥയുമായി 'ത തവളയുടെ ത', ടൈറ്റിൽ ലോഞ്ച്‌
2021-10-04T21:49:00 | By Truevision Admin

നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമാണ് 'ത തവളയുടെ ത'. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഫ്രാൻസിസ് ജോസഫ് ജീര തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.

മൈ ഡിയർ കുട്ടിച്ചാത്തൻ, ഫിലിപ്‍സ് ആന്റ് ദ മങ്കിപെൻ തുടങ്ങിയ ചിത്രങ്ങൾ പോലെ കുട്ടികളുടെ കഥ പറഞ്ഞു കുട്ടികളുടെയും മുതിർന്നവരുടെയും പ്രേക്ഷകപ്രീതി ഒരേപോലെ ലഭിച്ച ചിത്രങ്ങൾ ഇറങ്ങിയിട്ട് ഏറെക്കാലമായി.

അത്തരമൊരു കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'ത തവളയുടെ ത' എന്ന ചിത്രവുമായി എത്തുകയാണ് ഫ്രാൻസിസ് ജോസഫ് ജീര.

ടൈറ്റിൽ പോസ്റ്ററിൽ ഉൾപ്പെടെ അത്തരമൊരു ഫീൽ ആദ്യം തന്നെ കൊണ്ടുവരാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമായി. ബാലതാരങ്ങൾക്ക് പുറമേ ലുക്മാൻ, അനിൽ ഗോപാൽ, നന്ദൻ ഉണ്ണി, അജിത് കോശി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിന്റെയും, നാടോടി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്‍ണൻ, മ്യൂസിക് ഡയറക്ടർ: നിഖിൽ രാജൻ മേലേയിൽ, ലിറിക്സ്: ബീയാർ പ്രസാദ്, ആർട്ട് ഡയറക്ടർ: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്.

കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്, മേക്കപ്പ്: സുബി വടകര, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സ്റ്റിൽ ഫോട്ടോഗ്രഫി: ജിയോ ജോമി, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്.

കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പി കെ, വാർത്താ പ്രചരണം പിശിവപ്രസാദ്‌, മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Content Highlight: Launch the title of 'The Frog', with another children's story

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup