logo

മോഹന്‍ലാല്‍ അന്ന് എന്നെ പറ്റിച്ചു സത്യന്‍ അന്തിക്കാട് മനസ്സ് തുറക്കുന്നു

Published at Oct 28, 2020 10:52 AM മോഹന്‍ലാല്‍ അന്ന് എന്നെ പറ്റിച്ചു സത്യന്‍ അന്തിക്കാട് മനസ്സ് തുറക്കുന്നു

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഇറങ്ങിയ  സിനിമകള്‍ക്കെല്ലാം പ്രേഷകര്‍ക്ക് ഇടയില്‍ വലിയ സ്ഥാനമാണ് ഉള്ളത് .  മോഹന്‍ലാലിനെ നായകനാക്കി ഗ്രാമീണതയില്‍ ഒരുങ്ങിയ സിനിമകള്‍ എല്ലാം തന്നെ ഇപ്പോഴും കാഴ്ച്ചകാര്‍ക്ക് ഇടയില്‍ മികച്ച സ്വീകാര്യതയാണ് ഉള്ളത് . കുടുംബ പ്രേക്ഷകരാണ്  ഇറങ്ങിയ സിനിമകള്‍ കൂടുതലായും  സ്വീകരിച്ചത്.

നാടോടിക്കാറ്റ്, സന്മനസുളളവര്‍ക്ക് സമാധാനം എന്നി സിനിമകള്‍ എല്ലാം വലിയ വിജയം നേടിയിരുന്നു.വേറിട്ട പ്രമേയം പറഞ്ഞുകൊണ്ടുളള സിനിമകളായിരുന്നു  കൂടുതല്‍ പുറത്തിറങ്ങിയത്. മിക്ക ചിത്രങ്ങളും മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.

സിനിമകള്‍ക്കൊപ്പം തന്നെ വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. മോഹന്‍ലാലിനൊപ്പമുളള അനുഭവങ്ങളെല്ലാം മുന്‍പ് പലതവണ സത്യന്‍ അന്തിക്കാട് തുറന്നുപറഞ്ഞിട്ടുണ്ട്.


മലയാളത്തില്‍ മുന്‍പ് നല്ല കഥകള്‍ കിട്ടാത്ത ഒരു സമയമുണ്ടായിരുന്നു എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. ആ സമയത്ത് എനിക്കെല്ലാം സിനിമകളില്ലാതെ ഇടവേളകള്‍ വരുമായിരുന്നു. എന്റെ ഒരു സിനിമ ചിത്രീകരണത്തിന് റെഡിയായി നിന്ന സമയത്ത് കഥ പൂര്‍ത്തിയാവാത്തതുകൊണ്ട് മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്.

ആ സമയത്ത് അന്തിക്കാട് എന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള് വന്നു. സാര്‍ ഞാന്‍ ജെയിംസ് പാലക്കല്‍ എന്ന ആളാണ്. എന്താണെന്ന് ചോദിച്ചപ്പോള്‍ സാറ് എന്റെ രണ്ട് കഥകളുണ്ടായിരുന്നു, അത് സാറിന്‌റെ അടുത്തൊന്ന് പറയാന്‍ വേണ്ടിയിട്ടാണ്. ഞാന്‍ സാധാരണ അങ്ങനെ വിളിച്ചു പറയുന്നവരുടെ കഥ പെട്ടെന്ന് കേള്‍ക്കാറില്ല.

കാരണം വെറും മോഹം കൊണ്ട് അല്ലെങ്കില്‍ സിനിമയില് ഒരു കഥാകൃത്ത് ആവണമെന്നുളള മോഹം കൊണ്ട് മാത്രം കോണ്‍ടാക്ട് ചെയ്യുന്നവരുണ്ടാകും.വളരെ ടാലന്റുളളവരെ ഇതുവരെയ്ക്കും അങ്ങനെ വിളിച്ചിട്ട് കിട്ടിയിട്ടില്ല.


അപ്പോ ഞാന്‍ പറഞ്ഞു ഒരു കഥ ഞാന്‍ സ്വയം ഇങ്ങനെ ആലോചിച്ച് ഇരിക്കുകയാണ്. അപ്പോ എന്നോട് അയാള്‍ പറഞ്ഞു. സാറിന് കഥ കിട്ടിയിട്ടില്ല എന്നാണല്ലോ കേട്ടത്. ഞാന്‍ ചോദിച്ചു ആര് പറഞ്ഞു.

അത് പുറത്ത് അങ്ങനെയാണല്ലോ കേള്‍ക്കുന്നത്, പുറത്ത് ചിലര്‍ പറയുന്നുണ്ട് സാറിന് കഥ ആവശ്യമുണ്ടെന്ന്. അപ്പോ ഞാന്‍ പറഞ്ഞു എനിക്ക് ഇപ്പോ കഥ ആവശ്യമില്ല.അപ്പോ അയാള് പറഞ്ഞു, ഈ കഥ സിനിമയാക്കിയാല്‍ നൂറ് ദിവസം ഓടുമെന്നുളള കാര്യം എനിക്കുറപ്പാണ്. ഇതുകേട്ട്‌ എനിക്ക് ദേഷ്യം വന്നു, ഞാന്‍ പറഞ്ഞു അങ്ങനെ നൂറ് ദിവസം ഓടുമെന്ന് ഉറപ്പുളള ഒരു കഥയും ആരും ആദ്യം ഉണ്ടാക്കാറില്ല.

അങ്ങനെ പറഞ്ഞ് പറഞ്ഞ്ഞങ്ങള്‍ തമ്മില്‍ തര്‍ക്കമായി. അപ്പോഴും ജെയിംസ് പാലക്കല്‍ എന്നയാള് ഫോണ്‍ വെക്കുന്നില്ല.അവസാനം അയാള് പറഞ്ഞു എനിക്ക് സാറിനെ കണ്ട് കഥ പറയാനുളള അവസരം ഉണ്ടാക്കിതരണം എന്ന്. അപ്പോ ഞാന്‍ പറഞ്ഞു, എനിക്ക് നിങ്ങളെ കാണുകയും വേണ്ട കഥ കേള്‍ക്കുകയും വേണ്ടെന്ന്.


അപ്പോള്‍  ജെയിംസ് പാലക്കല് പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നു. ഞാന്‍ അതിശയിച്ചുനില്‍ക്കുമ്പോള്‍ അയാള്‍ പെട്ടെന്ന് പറഞ്ഞു. ഞാന്‍ മോഹന്‍ലാലാണ്.അപ്പോ ഇങ്ങനെ ആള്‍മാറാട്ടത്തിലൂടെ ലാല് എന്നെയും ശ്രീനിവാസനെയും പ്രിയദര്‍ശനെയുമൊക്കെ പലപ്പോഴും പറ്റിക്കാറുണ്ട്. ഒരു സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഉളള ബന്ധം മാത്രമല്ല.

സിനിമകളില്ലാത്ത സമയത്തും ഞങ്ങളുടെ സ്‌നേഹബന്ധം കാത്തുസൂക്ഷിക്കാറുണ്ട്. എവിടുന്നെങ്കിലും എപ്പോഴെങ്കിലും ഒകെ ഇങ്ങനെ കോള്‍ ചെയ്ത് മറ്റുളളവരുടെ മുന്നില്‍ വെച്ച് ഞാന്‍ സത്യേട്ടനെ ഒന്ന് പറ്റിക്കാം എന്ന് പറഞ്ഞിട്ടാകും ചെയ്യുക.ഒരിക്കല്‍ ഞാന്‍ മദ്രാസില്‍ പിവി ഗംഗാധരന്റെ ഗസ്റ്റ് ഹൗസില്‍ താമസിക്കുമ്പോള്‍ അവിടെയും ഇങ്ങനെയൊരു കോള്‍ വന്നു.

മുഴുവന്‍ തമിഴാണ്. ഇത് ചിദംബരം നമ്പര്‍ താനെ എന്ന് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. അവസാനം പൊട്ടിച്ചിരിച്ചുകൊണ്ട് ഞാന്‍ മോഹന്‍ലാല്‍ ആണെന്ന് പറഞ്ഞു. അപ്പോ ഇങ്ങനെ സ്‌നേഹം കൊണ്ട് മറ്റുളളവരെ കീഴ്‌പ്പെടുത്തുന്ന വ്യക്തിയാണ് മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട് പറഞ്ഞു.

All the Mohanlal-Sathyan Anthikkad films have a huge following among the audience. All the films made in the countryside starring Mohanlal are still well received by the audience

Related Stories
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

Feb 20, 2021 06:19 PM

കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത് സുദീപ് ഇളമൺ ആണ്. ശ്രീകർ പ്രസാദാണ് ചിത്രത്തിൻ്റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ...

Read More >>
Trending Stories