---
title: "'മറച്ച് വെക്കുന്നില്ല, മമ്മൂക്കയ്ക്ക് ആരോ​ഗ്യ പ്രശ്നമുണ്ട്, എല്ലാം നിശബ്ദത കൊണ്ട് അദ്ദേഹം കീഴടക്കി' -ശാന്തിവിള ദിനേശ്"
english_title: "santhiviladinesh opens up about mammootty health condition shares his fear"
publisher: "moviemax.in"
canonical_url: "https://moviemax.in/news/295990/santhiviladinesh-opens-up-about-mammootty-health-condition-shares-his-fear"
published_at: "2025-06-13T13:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bd4e79b8e8_mammotty.jpg"
keywords: []
---

# 'മറച്ച് വെക്കുന്നില്ല, മമ്മൂക്കയ്ക്ക് ആരോ​ഗ്യ പ്രശ്നമുണ്ട്, എല്ലാം നിശബ്ദത കൊണ്ട് അദ്ദേഹം കീഴടക്കി' -ശാന്തിവിള ദിനേശ്

> **Lead Summary:** ** മമ്മൂട്ടി**യുടെ ആരോ​ഗ്യ നില സംബന്ധിച്ച് ഇതിനോടകം പല അഭ്യൂഹങ്ങളും വന്നു. നടന് കാൻസർ സ്ഥിരീകരിച്ചെന്ന് ഔദ്യോ​ഗികമായി സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിച്ചു. നടന്റെ ടീം വാർത്ത നിഷേധിച്ചെങ്കിലും മമ്മൂട്ടിക്ക് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്ന സൂചന സഹപ്രവർത്തകരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലെ പുതിയ എപ്പിസോഡ് മമ്മൂട്ടിയെക്കുറിച്ചാണ്. ഇതിന് കാരണമുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നുണ്ട്.

## Article Content

** മമ്മൂട്ടി**യുടെ ആരോ​ഗ്യ നില സംബന്ധിച്ച് ഇതിനോടകം പല അഭ്യൂഹങ്ങളും വന്നു. നടന് കാൻസർ സ്ഥിരീകരിച്ചെന്ന് ഔദ്യോ​ഗികമായി സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിച്ചു. നടന്റെ ടീം വാർത്ത നിഷേധിച്ചെങ്കിലും മമ്മൂട്ടിക്ക് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്ന സൂചന സഹപ്രവർത്തകരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലെ പുതിയ എപ്പിസോഡ് മമ്മൂട്ടിയെക്കുറിച്ചാണ്. ഇതിന് കാരണമുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നുണ്ട്.

ഇപ്പോൾ മമ്മൂക്കയെക്കുറിച്ച് കഥ പറയാൻ കാരണം ഞാൻ മറച്ച് വെക്കുന്നില്ല. അദ്ദേഹത്തിനൽപ്പം ആരോ​ഗ്യ പ്രശ്നങ്ങളുണ്ട്. അതൊരു യാഥാർഥ്യമാണ്. എന്തൊക്കെ മറച്ച് വെച്ചാലും അദ്ദേഹത്തിന് ആരോ​ഗ്യ പ്രശ്നമുണ്ട്. ആ വാർത്തയിൽ പൊടിപ്പും തൊങ്ങലും വെച്ച് എത്ര കഥകളറങ്ങിയെന്ന് നിങ്ങൾ പിറകിലേക്ക് നോക്കിയാൽ മതി. എന്തെല്ലാം കഥകളാണ് മമ്മൂക്കയുടെ ആരോ​ഗ്യ പ്രശ്നത്തെക്കുറിച്ച് ഉണ്ടാക്കി വെച്ചത്. എല്ലാം നിശബ്ദത കൊണ്ട് അദ്ദേഹം കീഴടക്കി. ഇപ്പോൾ ശാന്തമാണ്. ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല. പക്ഷെ ഇവിടെ ഒരു ദുരന്തം എനിക്ക് ഫീൽ ചെയ്തു.

നാൽപത് വർഷം മലയാള സിനിമയിൽ സജീവമായി നിന്ന മമ്മൂട്ടി എന്ന ആളെക്കുറിച്ച് ഇപ്പോൾ ആരും സംസാരിക്കുന്നില്ല. നല്ലതും ചീത്തയും ഒന്നും പറയുന്നില്ല. അതാണ് സിനിമ എന്ന് എനിക്ക് തോന്നി. ലെെവിൽ നിൽക്കുമ്പോഴേ സ്നേഹവും ബഹുമാനവും ഉള്ളൂ. അതാണ് സിനിമയിലെ നാട്ടുനടപ്പ്. നിർബന്ധമായും മമ്മൂക്കയെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നിയത് ഇക്കാരണത്താലാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. മമ്മൂട്ടിയുടെ സൗഹൃദങ്ങളെക്കുറിച്ചാണ് ശാന്തിവിള ദിനേശ് സംസാരിക്കുന്നത്.

കഴിഞ്ഞ ദിവസം നടൻ മണിയൻപിള്ള രാജുവും മമ്മൂട്ടിയുടെ ആരോ​ഗ്യ നിലയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നപ്പോൾ തനിക്ക് ധെെര്യം തന്നയാളാണ് മമ്മൂക്ക. നീ ഫെെറ്റ് ചെയ്യണമെടാ എന്ന് പറഞ്ഞു. ഇന്ന് അദ്ദേഹത്തിന് അസുഖം വന്നപ്പോൾ താൻ ഇതേ കാര്യം അദ്ദേഹത്തോടും പറഞ്ഞെന്നാണ് മണിയൻപിള്ള രാജു പറഞ്ഞത്.

74 കാരനാണ് മമ്മൂട്ടി. നടന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആരോ​ഗ്യസ്ഥിതിയെക്കുറിച്ചുള്ള വാർത്തകളോട് മമ്മൂട്ടിയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ നടൻ ബ്രേക്കിലാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പിഎസ് അബു അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/295990/santhiviladinesh-opens-up-about-mammootty-health-condition-shares-his-fear)