---
title: "വിവാഹത്തെക്കുറിച്ച് നല്ല പേടിയുണ്ടായിരുന്നു; നവ്യാ നായര്‍"
english_title: "There was fear about marriage; Navya Nair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29582/there-was-fear-about-marriage-navya-nair"
published_at: "2022-03-03T19:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220d0ff856a1_navya.jpg"
keywords: []
---

# വിവാഹത്തെക്കുറിച്ച് നല്ല പേടിയുണ്ടായിരുന്നു; നവ്യാ നായര്‍

> **Lead Summary:** വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നിന്ന നിരവധി നടിമാരെ നമുക്ക് അറിയാം. ചിലര്‍ ഇതോടെ കുടുംബ ജീവിതവുമായി മുന്നോട്ടു പോയെങ്കിലും, മറ്റുചിലര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

## Article Content

വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നിന്ന നിരവധി നടിമാരെ നമുക്ക് അറിയാം. ചിലര്‍ ഇതോടെ കുടുംബ ജീവിതവുമായി മുന്നോട്ടു പോയെങ്കിലും, മറ്റുചിലര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

എന്നാല്‍ ഇതിനിടെ ചില നടിമാര്‍ ഡാന്‍സിലേക്കും ,യോഗയിലേക്കും ശ്രദ്ധതിരിച്ചു. വിവാഹത്തോടെ അഭിനനയത്തില്‍ നിന്നും മാറി നിന്ന്, പിന്നീട് സിനിമയിലേക്ക് തന്നെ വന്ന നടിയാണ് നവ്യ നായര്‍.

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടി നവ്യ, വിവാഹത്തോടെ ആയിരുന്നു അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയത് , എന്നാല്‍ മകന്‍ ജനിച്ചു വലുതായതിനുശേഷം വീണ്ടും സിനിമയിലേക്ക് തന്നെ എത്തിയിരിക്കുകയാണ് നവ്യ.

അതേസമയം തനിക്ക് വിവാഹം നോക്കി തുടങ്ങിയപ്പോള്‍ തന്നെ നല്ല പേടി ഉണ്ടായിരുന്നു എന്ന് നവ്യ പറയുന്നു. അതിന്റെ കാരണവും ഒരു അഭിമുഖത്തില്‍ നടി പറഞ്ഞു.

വിവാഹ ശേഷം അഭിനയിക്കാനാവുമോ, വിവാഹത്തോടെ സിനിമ വിടേണ്ടി വരുമല്ലോയെന്നൊക്കെയോര്‍ത്ത് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. അതേക്കുറിച്ചൊക്കെ ആലോചിച്ചപ്പോഴാണ് ആകപ്പാടെ കണ്‍ഫ്യൂഷനായത്.

ചില സഹപ്രവര്‍ത്തകരൊക്കെ വിവാഹമോചിതരായ സമയം കൂടിയായിരുന്നു അത്. വിവാഹത്തെക്കുറിച്ച് നല്ല പേടിയുണ്ടായിരുന്നു , എന്തെങ്കിലും സംഭവിച്ചാല്‍ അത് വാര്‍ത്തയുമാവും നടി പറഞ്ഞു.

അതേസമയം ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ കടന്ന് വന്ന നടിയാണ് ധന്യ നായര്‍ എന്ന നവ്യ നായര്‍. ഈ ചിത്രത്തിന് ശേഷം കൈ നിറയെ സിനിമകളായിരുന്നു താരത്തിന്. അന്നത്തെ ഒട്ടുമിക്ക സൂപ്പര്‍ ഹിറോകളുടെ കൂടെയും നവ്യ അഭിനയിച്ചിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നവ്യ സ്വന്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/29582/there-was-fear-about-marriage-navya-nair)