---
title: "നായയെ സംസ്കരിക്കുന്ന നായ്ക്കൂട്ടം, കണ്ണ് നനയാതെ കാണാനാവില്ല ഈ വിടപറച്ചിൽ"
english_title: "A group of dogs burying a dog,video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29579/a-group-of-dogs-burying-a-dogvideo-goes-viral"
published_at: "2022-03-03T19:44:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220cd5db1f02_viral.jpg"
keywords: []
---

# നായയെ സംസ്കരിക്കുന്ന നായ്ക്കൂട്ടം, കണ്ണ് നനയാതെ കാണാനാവില്ല ഈ വിടപറച്ചിൽ

> **Lead Summary:** മനുഷ്യരോട് ഏറ്റവും അടുത്ത് സ്നേഹത്തോടെ ജീവിക്കുന്ന മൃ​ഗങ്ങളാണ് നായയും പൂച്ചയും അല്ലേ? എന്നാൽ, മനുഷ്യരുടെ അത്രയും വൈകാരികമായ അടുപ്പം ഇവ ജീവിതത്തിൽ കാണിക്കാറുണ്ടോ? ഒരുപക്ഷേ, മനുഷ്യരേക്കാൾ കൂടുതൽ കറ പുരളാത്ത സ്നേഹം കാണിക്കാൻ അവയ്ക്ക് കഴിഞ്ഞേക്കും.

## Article Content

മനുഷ്യരോട് ഏറ്റവും അടുത്ത് സ്നേഹത്തോടെ ജീവിക്കുന്ന മൃ​ഗങ്ങളാണ് നായയും പൂച്ചയും അല്ലേ? എന്നാൽ, മനുഷ്യരുടെ അത്രയും വൈകാരികമായ അടുപ്പം ഇവ ജീവിതത്തിൽ കാണിക്കാറുണ്ടോ? ഒരുപക്ഷേ, മനുഷ്യരേക്കാൾ കൂടുതൽ കറ പുരളാത്ത സ്നേഹം കാണിക്കാൻ അവയ്ക്ക് കഴിഞ്ഞേക്കും.

അത്തരത്തിൽ ഒരു വീഡിയോ(Video) ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ക്ലിപ്പിൽ, ഒരു കൂട്ടം നായ്ക്കൾ തങ്ങളുടെ സുഹൃത്തിനോട് വൈകാരികമായി വിടപറയുന്നത് കാണാം.

[**https://twitter.com/i/status/1498339520861061120**](https://twitter.com/i/status/1498339520861061120)

ഹൃദയസ്പർശിയായ പ്രവൃത്തി തീർച്ചയായും നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ(IAS officer Awanish Sharan) ട്വിറ്ററി(Twitter)ൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നായ്ക്കൂട്ടം മറ്റൊരു നായയെ സംസ്കരിക്കുന്നത് കാണാം.

അവർ ഒരുമിച്ച് ഒരു കുഴി കുഴിച്ച് അവരുടെ സുഹൃത്തിനെ അതിൽ ഒരുമിച്ച് ചേർന്ന് മറവു ചെയ്യുകയാണ്. അതിനെ മണ്ണിട്ട് മൂടുന്നതും വീഡിയോയിൽ കാണാം.

ഫെബ്രുവരി 28 -ന് ഷെയർ ചെയ്തതിന് ശേഷം 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ 1.67 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നായകളുടെ ഈ വൈകാരികമായ യാത്രപറച്ചിൽ കണ്ണ് നനച്ചു എന്ന് നിരവധിപ്പേരാണ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29579/a-group-of-dogs-burying-a-dogvideo-goes-viral)