---
title: "'ഭീഷ്‍മ പര്‍വ്വം' മൊബൈലില്‍ പകര്‍ത്തരുത്, അഭ്യര്‍ഥനയുമായി അമല്‍ നീരദ്"
english_title: "Do not copy 'Bhishma Parvam' on mobile, Amal Neerad with a request"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29547/do-not-copy-bhishma-parvam-on-mobile-amal-neerad-with-a-request"
published_at: "2022-03-03T16:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220a030217e3_bheeshma.jpg"
keywords: []
---

# 'ഭീഷ്‍മ പര്‍വ്വം' മൊബൈലില്‍ പകര്‍ത്തരുത്, അഭ്യര്‍ഥനയുമായി അമല്‍ നീരദ്

> **Lead Summary:** മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്‍മ പര്‍വ്വം' ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. അമല്‍ നീരദ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ഒരു അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അമല്‍ നീരദ്.

## Article Content

മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്‍മ പര്‍വ്വം' ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. അമല്‍ നീരദ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ഒരു അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അമല്‍ നീരദ്.

മഹാമാരിയുടെ കാലത്ത് ഒരുപാട് പ്രയത്‍നിച്ചാണ് ഞങ്ങൾ ഈ സിനിമ ചിത്രീകരിച്ചത്. എല്ലാ പ്രൗഢിയോടെയും ഇത് തിയേറ്ററുകളിൽ കാണണമെന്നും മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ചിത്രത്തിന്റെ ഭാഗങ്ങൾ അപ്‌ലോഡ് ചെയ്യരുതെന്നും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നുവെന്നും അമല്‍ നീരദ് എഴുതിയിരിക്കുന്നു.

സാമൂഹ്യ മാധ്യമത്തിലൂടെയാണ് സംവിധായകൻ അമല്‍ നീരദ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ വന്ന് ചിത്രം ആസ്വദിക്കൂവെന്നും അമല്‍ നീരദ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/29547/do-not-copy-bhishma-parvam-on-mobile-amal-neerad-with-a-request)