---
title: "ധനുഷ് നായകനാകുന്ന പുതിയ  ചിത്രം 'മാരൻ' ; ഫസ്റ്റ് ലുക്ക് പുറത്ത്"
english_title: "Dhanush to star in new movie 'Maran'; First look out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2952/dhanush-to-star-in-new-movie-maran-first-look-out"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6101077c68912_Untitled-7.jpg"
keywords: []
---

# ധനുഷ് നായകനാകുന്ന പുതിയ  ചിത്രം 'മാരൻ' ; ഫസ്റ്റ് ലുക്ക് പുറത്ത്

> **Lead Summary:** ധനുഷ് നായകനാകുന്ന പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. മാരൻ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

## Article Content

ധനുഷ് നായകനാകുന്ന പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. മാരൻ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

ധനുഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ധനുഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കാര്‍ത്തിക് നരേന്റെ ചിത്രത്തില്‍ ആദ്യമായാണ് ധനുഷ് നായകനാകുന്നത്.

കാര്‍ത്തിക് നരേൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. മലയാളി താരം മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.

സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ്‍കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/2952/dhanush-to-star-in-new-movie-maran-first-look-out)