---
title: "സുരേഷ് ഗോപിയുടെ 253-ാം ചിത്രം: 'പത്രം 2' വരുന്നു?"
english_title: "Suresh Gopi's 253rd film: 'Patram 2' is coming?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29518/suresh-gopis-253rd-film-patram-2-is-coming"
published_at: "2022-03-03T14:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62207f0798c35_SURESH GOPI.jpg"
keywords: []
---

# സുരേഷ് ഗോപിയുടെ 253-ാം ചിത്രം: 'പത്രം 2' വരുന്നു?

> **Lead Summary:** സുരേഷ് ഗോപിയുടെ 253-ാം ചിത്രം ‘പത്രം’ എന്ന സിനിമയുടെ രണ്ടാം ഭാഗമെന്ന് സൂചന. സര്‍പ്രൈസിംഗ് ആയ ഒരു വെളിപ്പെടുത്തല്‍ വരുന്നു, കാത്തിരിക്കൂ എന്നാണ് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പത്ര കട്ടിങ്ങുകളുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് സുരേഷ് ഗോപിയുടെ പോസ്റ്റ്.

## Article Content

സുരേഷ് ഗോപിയുടെ 253-ാം ചിത്രം ‘പത്രം’ എന്ന സിനിമയുടെ രണ്ടാം ഭാഗമെന്ന് സൂചന. സര്‍പ്രൈസിംഗ് ആയ ഒരു വെളിപ്പെടുത്തല്‍ വരുന്നു, കാത്തിരിക്കൂ എന്നാണ് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പത്ര കട്ടിങ്ങുകളുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് സുരേഷ് ഗോപിയുടെ പോസ്റ്റ്.

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 99ല്‍ പുറത്തിറങ്ങിയ പത്രത്തിന്റെ രണ്ടാം ഭാഗമാണോ ഇതെന്ന് ചോദിച്ചു കൊണ്ടാണ് പോസ്റ്റിന് താഴെയെത്തുന്ന കമന്റുകള്‍.

രണ്ടാം ഭാഗം സംവിധാനം ചെയ്യുക നിഥിന്‍ രഞ്ജി പണിക്കരാകുമെന്നും ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കരുടേത് തന്നെയാകുമെന്നും കമന്റുകളില്‍ പറയുന്നു.

അതേസമയം, പാപ്പന്‍ ആണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. സിഐ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്.

2012ല്‍ പുറത്തിറങ്ങിയ കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിലായിരുന്നു. സുരേഷ് ഗോപി ഒടുവില്‍ പൊലീസ് വേഷത്തിലെത്തിയത്. താരത്തിന്റെ 252-ാമത്തെ ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ഗോകുല്‍ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29518/suresh-gopis-253rd-film-patram-2-is-coming)