---
title: "റൂമില്‍ എത്തിയ മെഹ്നു കണ്ടത് തൂങ്ങി കിടക്കുന്ന റിഫയെ ആയിരുന്നു; തന്‍സീര്‍ കൂത്തുപ്പറമ്പ്"
english_title: "When Mehnu reached the room, he saw Rifai hanging; Tanzeer Koothuparambu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29505/when-mehnu-reached-the-room-he-saw-rifai-hanging-tanzeer-koothuparambu"
published_at: "2022-03-03T12:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62206c2a1c297_RIFA.jpg"
keywords: []
---

# റൂമില്‍ എത്തിയ മെഹ്നു കണ്ടത് തൂങ്ങി കിടക്കുന്ന റിഫയെ ആയിരുന്നു; തന്‍സീര്‍ കൂത്തുപ്പറമ്പ്

> **Lead Summary:** കഴിഞ്ഞ ദിവസമാണ് വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. റൂമില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു റിഫയെ കണ്ടെത്തിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ , മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്ത് എത്തി.

## Article Content

കഴിഞ്ഞ ദിവസമാണ് വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. റൂമില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു റിഫയെ കണ്ടെത്തിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ , മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്ത് എത്തി.

ഇതിനിടെ ധാരാളം ഫേയ്ക്ക് ന്യൂസുകളും പുറത്തുവന്നു. ഇപ്പോള്‍ ഇതില്‍ പ്രതികരിച്ചു രംഗത്തുവന്നിരിക്കുകയാണ് തന്‍സീര്‍ കൂത്തുപ്പറമ്പ് . ഫേക്ക് ന്യൂസ് പ്രചരിപ്പിക്കുന്നവരോട് ഇതാണ് സത്യാവസ്ഥ , എന്ന് കറിച്ചുകൊണ്ടാണ് തന്‍സീര്‍ എത്തിയത്.

ഫേക്ക് ന്യൂസ്‌ പ്രചരിപ്പിക്കുന്നവരോട് ഇതാണ് സത്യാവസ്ഥ….. ഭക്ഷണം കഴിക്കാൻ വേണ്ടി മെഹ്നാസ് കൂട്ടുകാരോടൊപ്പം പുറത്ത് പോയി …. റിഫ ജോലി കഴിഞ്ഞ് അവിടെ നിന്നും കഴിച്ച് വരുമെന്ന് പറഞ്ഞിരുന്നു … ശേഷം തന്റെ റൂമിൽ എത്തിയ മെഹ്നു കണ്ടത് തൂങ്ങി കിടക്കുന്ന റിഫയെ ആയിരുന്നു….

ഒരു ഫ്ളാറ്റിൽ പാർട്ടിഷൻ ചെയ്ത 3 റൂമിൽ ഒരു റൂമിലായിരുന്നു താമസം … റിഫയെ കണ്ട വെപ്രാളത്തിൽ വള്ളി അഴിച്ചു തട്ടി വിളിച്ചു അനക്കം കാണാത്തതിനെ തുടർന്ന് ക്രിത്രിമ ശ്വാസം കൊടുക്കുകയും Pulse ഉണ്ട് എന്ന് തോന്നിയപ്പോൾ ആൾക്കാർ നില വിളി കേട്ട് എത്തിയിരുന്നു…. റൂമിന് അടുത്ത് ഒരു Ambulance കാണുകയും ശേഷം മരിക്കുകയും ചെയ്തിരുന്നു.

5 Am ( Indian time ) ഈ സമയം മെഹനുവും കൂടെ സുഹൃത്ത് ജംഷാദ് എനിക്ക് കാൾ വിളിച്ചു നാട്ടിൽ റിഫ മെഹന്നു എന്നിവരുടെ വീട്ടിൽ കാര്യം അവതരിപ്പിക്കാൻ കാര്യങ്ങൾ സംസാരിച്ചു. വേണ്ട കാര്യങ്ങൾ ദുബായിൽ അവിടെ ചെയ്ത് കൊടുത്തു.

8 Am ( indian time ) റിഫയും മെഹ്‌നുവും ഒരു തരത്തിലും പ്രശ്ണം ഇല്ലെന്ന് റിഫയുടെ സഹോദരൻ സ്റ്റേഷനിൽ വെളിപ്പെടുത്തുകയും ചെയ്തു ….. ഇന്നലെ സാധാരണ പോലെ തന്നെ റിഫ പെരുമാറി അല്ലാതെ ഒരു പ്രഷ്ണമോ ഒന്നും ഇല്ലന്നും മെഹ്‌നു മൊഴി നൽകി …. പോസ്റ്റ് മോർട്ടത്തിന് വേണ്ടി Body കൊണ്ട് പോവുകയും 2 ദിവസത്തിൽ റിപ്പോർട്ട് വരുമെന്ന് അധികൃതർ അറിയിച്ചു…. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ നോക്കുക …..

NB: ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത് കുടുംബ പ്രശ്‌നം കാരണമാണ് മരിച്ചത് മെഹ്നസ് കാരണമാണ് ഇങ്ങനെ നിരവധി ഫേക്ക് ന്യൂസ്‌ വരുന്നുണ്ട് അത്കൊണ്ട് തന്നെ ഇന്നലെ നടന്ന കാര്യങ്ങൾ ഇങ്ങനെ ഒരു പോസ്റ്റ് രൂപത്തിൽ ഇടണം എന്ന് തോന്നി.

### Related Links & Sources
- [Original Story Source](https://moviemax.in/news/29505/when-mehnu-reached-the-room-he-saw-rifai-hanging-tanzeer-koothuparambu)