---
title: "'വീണ്ടും സർജറിക്ക് വിധേയമായതിന്റെ കാരണം ഇതാണ്' ...."
english_title: "'This is the reason why I underwent surgery again' ...."
publisher: "moviemax.in"
canonical_url: "https://moviemax.in/news/29499/this-is-the-reason-why-i-underwent-surgery-again"
published_at: "2022-03-03T12:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62206711db9b3_SOUBAGHYA.jpg"
keywords: []
---

# 'വീണ്ടും സർജറിക്ക് വിധേയമായതിന്റെ കാരണം ഇതാണ്' ....

> **Lead Summary:** സോഷ്യൽമീഡിയ സജീവമായശേഷം ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുള്ള താര കുടുംബമാണ് സീരിയൽ സിനിമാ താരം താര കല്യാണിന്റേതാണ്. നൃത്തവും അഭിനയവും എല്ലാമായ സജീവമായിട്ടുള്ള താര കല്യാണിന്റെ മകൾ സൗഭാ​ഗ്യയും ഭർത്താവും നടനുമായ അർജുൻ സോമശേഖറും മകൾ സുദർശനയു‌മെല്ലാം മലയാളികൾക്ക് സുപരിചിതരാണ്.

## Article Content

സോഷ്യൽമീഡിയ സജീവമായശേഷം ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുള്ള താര കുടുംബമാണ് സീരിയൽ സിനിമാ താരം താര കല്യാണിന്റേതാണ്. നൃത്തവും അഭിനയവും എല്ലാമായ സജീവമായിട്ടുള്ള താര കല്യാണിന്റെ മകൾ സൗഭാ​ഗ്യയും ഭർത്താവും നടനുമായ അർജുൻ സോമശേഖറും മകൾ സുദർശനയു‌മെല്ലാം മലയാളികൾക്ക് സുപരിചിതരാണ്.

ടിക്ക് ടോക്ക് ബാൻ ചെയ്ത ശേഷം ഇൻ‌സ്റ്റ​ഗ്രാമിലൂടെയും സൗഭാ​ഗ്യ സജീവമായി. അമ്മയെപ്പോലെ മനോഹരമായി നൃത്തം ചെയ്യുന്ന സൗഭാ​ഗ്യ ഭർത്താവ് അർജുനൊപ്പവും അമ്മ താരാ കല്യാണിനൊപ്പവും നൃത്തം ചെയ്യുന്ന വീഡിയോകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

നാളുകളായി അർജുനുമായി സൗഹൃദം സൂക്ഷിച്ചിരുന്ന സൗഭാ​​ഗ്യ പിന്നീട് അർജുനുമായി പ്രണയത്തിലാവുകയും 2020ൽ വിവാഹിതരാവുകയുമായിരുന്നു. സൗഭാ​ഗ്യയുമായുള്ള വിവാഹശേഷമാണ് അർജുൻ അഭിനയത്തിലേക്ക് ചുവടുവെച്ചത്. തുടക്കം ചക്കപ്പഴം എന്ന ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്പരയിലൂടെയായിരുന്നു.

ഇക്കഴിഞ്ഞ നവംബറിലാണ് അർജുനും സൗഭാ​ഗ്യയ്ക്കും പെൺകുഞ്ഞ് പിറന്നത്. സുദർശന എന്നാണ് താരദമ്പതികൾ മകൾക്ക് പേരിട്ടിരിക്കുന്നത്. സോഷ്യൽമീ‍ഡിയയിൽ സജീവമായ താരങ്ങൾ കുഞ്ഞിനെ എടുത്ത് നൃത്തം ചെയ്യുന്ന വീഡിയോകളും മറ്റും സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ വ്യാപക വിമർശനമാണ് ഇരുവർക്കും നേരെ ഉണ്ടായത്. ദിവസങ്ങൽ മാത്രം പ്രായമുള്ള കുഞ്ഞിനെ കൈയ്യിൽ വെച്ച് സാഹസം കാണിക്കുന്നുവെന്നാണ് വിമർശകരിൽ ഏറെയും പറഞ്ഞത്.

എന്നാൽ ഇപ്പോൾ സൗഭാ​ഗ്യയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീണ്ടും ഒരു സർജറിക്ക് വേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സൗഭാ​ഗ്യ തന്നെയാണ് വീണ്ടും സർജറിക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്.

എന്നാൽ എന്തിനാണ് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. പിത്താശയം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് തന്നെ സർജറിക്ക് വിധേയമാക്കുന്നത് എന്നാണ് സൗഭാ​ഗ്യ വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം താൻ വീണ്ടും ഒരു സർജറിക്ക് വിധേയയാകുന്നുവെന്ന് മാത്രമെ സൗഭാ​ഗ്യ പറഞ്ഞിരുന്നുള്ളൂ... ശേഷം ആരാധകരടക്കം നിരവധി പേർ കാരണം കമന്റുകളിലൂടെ തിരക്കിയിരുന്നു. ഇന്നാണ് സർജറിയെന്നും എല്ലാവരുടേയും പ്രാർഥനയുണ്ടാകണമെന്നും അങ്ങോട്ട് പോകുമ്പോൾ പിത്താശയം ഉണ്ടെന്നും സർജറി കഴിഞ്ഞ് തിരികെ വരുമ്പോൾ പിത്താശയം ഉണ്ടാകില്ലെന്നുമാണ് സൗഭാ​ഗ്യ പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29499/this-is-the-reason-why-i-underwent-surgery-again)