---
title: "നടൻ മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു; വിട പറഞ്ഞത് താരത്തിന് പേരിട്ടയാൾ "
english_title: "Actor Mohanlal uncle Gopinathan Nair passed away "
publisher: "moviemax.in"
canonical_url: "https://moviemax.in/news/294927/actor-mohanlal-uncle-gopinathan-nair-passed-away"
published_at: "2025-06-07T22:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68446cae317ef_gopinadahannair.jpg"
keywords: []
---

# നടൻ മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു; വിട പറഞ്ഞത് താരത്തിന് പേരിട്ടയാൾ 

> **Lead Summary:** ** **നടൻ മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു. വിട പറഞ്ഞത് താരത്തിന് പേരിട്ട വ്യക്തി. മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ മൂത്ത സഹോദരനാണ് ഇദ്ദേഹം. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറൽ മാനേജറായിരുന്നു. ശനിയാഴ്ച പുലർച്ചെ അമൃതപുരിയിൽ ആയിരുന്നു അന്ത്യം. മോഹൻലാൽ എന്ന പേര് അമ്മാവൻ തിരഞ്ഞെടുത്തതാണെന്ന് മുൻപ് മോഹൻലാൽ മാതൃഭൂമി ഓണപ്പതിപ്പിലെ ആത്മകഥാ പംക്തിയിൽ പറഞ്ഞിരുന്നു.

## Article Content

** **നടൻ മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു. വിട പറഞ്ഞത് താരത്തിന് പേരിട്ട വ്യക്തി. മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ മൂത്ത സഹോദരനാണ് ഇദ്ദേഹം. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറൽ മാനേജറായിരുന്നു. ശനിയാഴ്ച പുലർച്ചെ അമൃതപുരിയിൽ ആയിരുന്നു അന്ത്യം. മോഹൻലാൽ എന്ന പേര് അമ്മാവൻ തിരഞ്ഞെടുത്തതാണെന്ന് മുൻപ് മോഹൻലാൽ മാതൃഭൂമി ഓണപ്പതിപ്പിലെ ആത്മകഥാ പംക്തിയിൽ പറഞ്ഞിരുന്നു.

മോഹൻലാലിൻ്റെ ജ്യേഷ്ഠന്റെ പേര് പ്യാരി ലാൽ എന്ന് നൽകിയതും ഗോപിനാഥൻ നായരാണ്. മാതാ അമൃതാനന്ദമയിയുടെ ഭക്തനും ആശ്രമത്തിലെ സജീവ പ്രവർത്തകനുമായിരുന്നു ഗോപിനാഥൻ നായർ. സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തിൽ നടക്കും. ഭാര്യ: രാധാഭായി, മകൾ: ഗായത്രി, മരുമകൻ: രാജേഷ്. ചെറുമകൾ: ദേവിക

### Related Links & Sources
- [Original Story Source](https://moviemax.in/news/294927/actor-mohanlal-uncle-gopinathan-nair-passed-away)