---
title: "ഇതാ ലെഫ്റ്റനന്റ് റാം ആയി ദുല്‍ഖര്‍, ആരെയും കൊതിപ്പിക്കുന്ന രംഗങ്ങളുമായി വീഡിയോ പുറത്ത്"
english_title: "Here is Dulquer as Lieutenant Ram, the video is out with scenes that make anyone covet"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2949/here-is-dulquer-as-lieutenant-ram-the-video-is-out-with-scenes-that-make-anyone-covet"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6100f2de53531_Untitled-3.jpg"
keywords: []
---

# ഇതാ ലെഫ്റ്റനന്റ് റാം ആയി ദുല്‍ഖര്‍, ആരെയും കൊതിപ്പിക്കുന്ന രംഗങ്ങളുമായി വീഡിയോ പുറത്ത്

> **Lead Summary:** ദുല്‍ഖര്‍ ലെഫ്ഫനന്റ് റാം ആയി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യുദ്ധം തൊ രസിന പ്രേം കഥ. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായി അഭിനയിക്കുന്ന ചിത്രമാണ് ഇത്.

## Article Content

ദുല്‍ഖര്‍ ലെഫ്ഫനന്റ് റാം ആയി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യുദ്ധം തൊ രസിന പ്രേം കഥ. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായി അഭിനയിക്കുന്ന ചിത്രമാണ് ഇത്.

സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ദുല്‍ഖറിന്റെ ജന്മദിനത്തില്‍ സിനിമയിലെ ചില രംഗങ്ങളുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നു.

ദുല്‍ഖറിനെ പട്ടാള യൂണിഫോമില്‍ വീഡിയോയില്‍ കാണാം. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനംം ചെയ്യുന്നത്. രാമ നവമി ദിനത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന 'റാം' എന്ന കഥാപാത്രത്തിന്‍റെ ഒരു ലഘു ഇന്‍ട്രൊഡക്ഷന്‍ വീഡിയോ പുറത്തുവിട്ടിരുന്നു.

കശ്‍മീരാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ പ്രിയങ്ക ദത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഹിസ്റ്റോറിക്കല്‍ ഫിക്ഷനാണെങ്കിലും ഒരു പ്രണയകഥയുമാണ് ചിത്രമെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

1964 ആണ് കഥയുടെ കാലം. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നുമാണ് ഹനു രാഘവപ്പുഡി പറഞ്ഞിരുന്നത്. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/2949/here-is-dulquer-as-lieutenant-ram-the-video-is-out-with-scenes-that-make-anyone-covet)