---
title: "തെറ്റ് സമ്മതിച്ച ജീവനക്കാർ 8 ലക്ഷം രൂപ തിരിച്ചു നൽകി, പരാതി വ്യാജമെന്ന് കൃഷ്ണകുമാര്‍"
english_title: "case against actor krishnakumar and daughter diyakrishna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/294837/case-against-actor-krishnakumar-and-daughter-diyakrishna-"
published_at: "2025-06-07T13:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843ee6ef2fe7_diya.jpg"
keywords: []
---

# തെറ്റ് സമ്മതിച്ച ജീവനക്കാർ 8 ലക്ഷം രൂപ തിരിച്ചു നൽകി, പരാതി വ്യാജമെന്ന് കൃഷ്ണകുമാര്‍

> **Lead Summary:** ** **തനിക്കും മകൾക്കും എതിരെ നൽകിയ പരാതി വ്യാജമെന്നാണ് കൃഷ്ണകുമാർ. 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. തെറ്റ് സമ്മതിച്ച ജീവനക്കാർ 8 ലക്ഷം രൂപ തിരിച്ചു നൽകി. ജീവനക്കാരുടെ പരാതി വ്യാജമാണെന്നും ഏത് തരത്തിലുള്ള അന്വേഷണം നേരിടാൻ തയ്യാറാണെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.

## Article Content

** **തനിക്കും മകൾക്കും എതിരെ നൽകിയ പരാതി വ്യാജമെന്നാണ് കൃഷ്ണകുമാർ. 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. തെറ്റ് സമ്മതിച്ച ജീവനക്കാർ 8 ലക്ഷം രൂപ തിരിച്ചു നൽകി. ജീവനക്കാരുടെ പരാതി വ്യാജമാണെന്നും ഏത് തരത്തിലുള്ള അന്വേഷണം നേരിടാൻ തയ്യാറാണെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.

അതേസമയം, നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ പൊലീസ് കേസെടുത്തത്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ‌ മുമ്പ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോകലിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/294837/case-against-actor-krishnakumar-and-daughter-diyakrishna-)