കൂടോത്രം ചെയ്‌ത്‌ ജാസി, മുഖത്ത് മർദ്ദനമേറ്റ പാടുകളുമായി ആഷി, ഞാൻ പടച്ചോനൊന്നും അല്ലല്ലോ...! നിന്നെ അവൻ ഒഴിവാക്കുമെന്ന് ഉസ്താദ്

കൂടോത്രം ചെയ്‌ത്‌ ജാസി, മുഖത്ത് മർദ്ദനമേറ്റ പാടുകളുമായി ആഷി, ഞാൻ പടച്ചോനൊന്നും അല്ലല്ലോ...! നിന്നെ അവൻ ഒഴിവാക്കുമെന്ന് ഉസ്താദ്
Jun 6, 2025 04:43 PM | By Athira V

സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്ന കപ്പിളാണ് ട്രാൻസ്ജെന്ററായ ജാസിൽ ജാസിയും പങ്കാളി ആഷിയും. ഏറെക്കാലം ദുബായിൽ ജോലിയും ബിസിനസുമെല്ലമായി സെറ്റിൽഡായിരുന്നു ഇരുവ​രും. പൂർണ്ണമായി സ്ത്രീയായി മാറാനുള്ള ചികിത്സകൾക്ക് ജാസി വിധേയയായി തുടങ്ങിയതോടെയാണ് കേരളത്തിലേക്ക് വന്നത്. ചികിത്സകൾ പുരോ​ഗമിക്കുന്നതിനാൽ എല്ലാത്തിനും ശേഷം പാസ്പോർട്ടിലും മാറ്റം വരുത്തി മാത്രമെ ജാസിക്ക് ഇനി തിരികെ ദുബായിലേക്ക് പോകാൻ സാധിക്കൂ.

ആഷി ഇടയ്ക്കിടെ ബിസിനസ് കാര്യങ്ങൾ പരിശോധിക്കാനായി ദുബായിലേക്ക് പോകാറുണ്ട്. ആഷി കാസർ​ഗോഡ് സ്വദേശിയും ജാസി പാലക്കാട് സ്വദേശിയുമാണ്. വളരെ വർഷങ്ങൾ ഇരുവരും സുഹൃത്തുക്കളായിരുന്നു. അതിനുശേഷമാണ് പ്രണയം തിരിച്ച് അറിഞ്ഞതും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതും. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സ് കൂടിയാണ് ഇരുവരും.


ഇൻഫ്ലൂവൻസേഴ്സ് ആയതുകൊണ്ട് തന്നെ പ്രമോഷനുകൾ, ഉദ്ഘാടനങ്ങൾ, ഇന്റർവ്യൂകൾ എല്ലാമായി തിരക്കിലാണിപ്പോൾ ഇരുവരും. ജാസിക്കും ആഷിക്കും സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരുമായി ബന്ധപ്പെട്ട ചില വീഡിയോകളും വോയ്സ് ക്ലിപ്പുകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഒരു വീഡിയോയിൽ മുഖത്തും ശരീരത്തിലും മർദ്ദനമേറ്റ പാടുകളുമായി നിൽക്കുന്ന ആഷിയാണുള്ളത്.

എനിക്ക് ഇതിൽ നിന്നും എങ്ങനെ എങ്കിലും പുറത്ത് വരണം. ഞാൻ അതിന് വേണ്ടി ഒരുപാട് അടിയൊക്കെ കൊണ്ടു. വീട്ടിലേക്ക് വിളിച്ചിരുന്നു. ഞങ്ങളുടേത് റിലേഷൻഷിപ്പെന്ന് പറയാൻ പറ്റില്ല. എന്റെ സുഹൃത്തായാണ് ഞാൻ ജാസിയെ കണ്ടത്. അവന്റെ കൂടെ നിൽക്കണമെന്ന് അവൻ പറഞ്ഞതുകൊണ്ടാണ് ഞാൻ ഒപ്പം നിന്നത്. ഞങ്ങളുടെ വീഡിയോസ് കാണുന്നവർക്ക് അറിയാം.

ഒരു ഹാപ്പിനെസ് ഇല്ലാത്ത വീഡിയോസാണ് എല്ലാം. പ്രമോഷന് വേണ്ടിയാണ് പല വീഡിയോകളിലും ഞാൻ നിൽക്കുന്നത് പോലും. ജോലി സെറ്റായി നാട്ടിലേക്ക് പോകാൻ ഞാൻ തയ്യാറായപ്പോൾ അവൻ എന്നെ വിടുന്നില്ല. പാസ്പോർട്ട് എല്ലാം വാങ്ങി വെച്ചിരിക്കുകയാണ്. മുഖത്ത് നിങ്ങൾ കാണുന്നത് അവൻ മൊബൈൽ വെച്ച് കുത്തിയതിന്റേയും കടിച്ചതിന്റേയുമെല്ലാം നഖം വെച്ച് മാന്തിയതിന്റേയും പാടാണ് എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ ആഷി ജാസിയെ കുറിച്ച് പറഞ്ഞത്.

എന്നാൽ പ്രചരിക്കുന്ന വീഡിയോ കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ളതാണ്. ഈ വീഡിയോയ്ക്ക് ഒപ്പം ആഷി തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാൻ ഉസ്താദിനോട് സഹായം ചോദിക്കുന്ന ജാസിയുടെ വോയ്സ് ക്ലിപ്പും പ്രചരിക്കുന്നുണ്ട്. ഞങ്ങൾക്കിടയിൽ ഇപ്പോൾ ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെയുണ്ട്.

ഈ പ്രശ്നങ്ങളൊക്കെ ഒന്ന് നല്ലതുപോലെ അവസാനിച്ച് ഞങ്ങൾ പണ്ടത്തേതുപോലെ എപ്പോൾ ഓക്കെയാകുമെന്ന് അറിയാമോ?. അവൻ എന്നെ വിട്ട് പോകുമെന്നാണോ ഇല്ലെന്നാണോ ഉസ്താദിന് കിട്ടിയത്. അവന്റെ മനസിൽ എന്താണെന്നത് അറിയാൻ പറ്റുമോ?. ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ എന്താണ് ചെയ്യേണ്ടതെന്ന് പറയാമോ?. മുമ്പ് അവന് നല്ല സ്നേഹമായിരുന്നു. കുറച്ച് ദിവസമായാണ് മാറ്റം വന്ന് തുടങ്ങിയത് എന്നാണ് ജാസി വോയ്സ് ക്ലിപ്പിൽ പറഞ്ഞത്.

മുന്നോട്ട് പോകുന്നതായി കാണുന്നില്ല. ബന്ധം മുറിയുമെന്നാണ് കാണുന്നത്. ചിലപ്പോൾ നീയുമായി അടുക്കും. അതിനുശേഷം പൂർണ്ണമായും നിന്നെ അവൻ ഒഴിവാക്കും എന്നായിരുന്നു ഉസ്താദ് ജാസിക്ക് നൽകിയ മറുപടി. ഈ വോയ്സ് ക്ലിപ്പുകൾക്കും വളരെ കാലത്തെ പഴക്കമുണ്ട്. തങ്ങൾ തമ്മിലുണ്ടായിരുന്ന പഴയ പ്രശ്നത്തിന്റെ ക്ലിപ്പുകൾ സോഷ്യൽമീഡിയയിൽ വീണ്ടും പ്രചരിക്കുന്നത് അറിഞ്ഞ് ജാസിയും ആഷിയും വിശദീകരണവുമായി എത്തി.

ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല. ഒരുമിച്ച് തന്നെയാണുള്ളത്. ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോസും വോയ്സ് ക്ലിപ്പും ആ ഒരു സാഹചര്യത്തിൽ ചെയ്തതാണ്. അതിന്റെ വിശദീകരണം യുട്യൂബ് ചാനലിലുണ്ട്. ട്രാൻസിന്റെ ലൈഫ് വളരെ അധികം പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ആഷിയെപ്പോലെ സുന്ദരകുട്ടപ്പനും നമ്മളെ മനസിലാക്കുന്നതുമായ ഒരാളെ കിട്ടുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ആഷി എനിക്ക് പ്രിയപ്പെട്ടതായതുകൊണ്ടും അവൻ തുടർന്നും എന്റെ ജീവിതത്തിൽ വേണമെന്ന് ഉള്ളതുകൊണ്ടുമാണ് അങ്ങനൊരു വോയ്സ് ക്ലിപ്പ് ഉസ്താദിന് ഞാൻ അയച്ചത്. അവസാനം ഉസ്താദ് പറയുന്നുണ്ട്... ഞാൻ പടച്ചോനൊന്നും അല്ലല്ലോ... നിന്റെ ആഷി പോവില്ല. ഒപ്പം ഉണ്ടാകുമെന്ന്. അത് പക്ഷെ ആരും പോസ്റ്റ് ചെയ്ത് കണ്ടില്ലെന്നുമാണ് വിശദീകരണം നൽകി ജാസിയും ആഷിയും പറഞ്ഞത്.













socialmedia discussion influencer couple jasi ashi latest viral video

Next TV

Related Stories
കാലുകുത്തിയ ഉടനെ അടി? അവസാനം ബിബി ഹൗസിൽ കയറിയത് രേണു സുധി, രേണുവിന് ജിന്റോയുടെ കോച്ചിങ്!

Aug 3, 2025 12:59 PM

കാലുകുത്തിയ ഉടനെ അടി? അവസാനം ബിബി ഹൗസിൽ കയറിയത് രേണു സുധി, രേണുവിന് ജിന്റോയുടെ കോച്ചിങ്!

അവസാനം ബിബി ഹൗസിൽ കയറിയത് രേണു സുധി, രേണുവിന് ജിന്റോയുടെ...

Read More >>
ഒളിവിലിരിക്കുമ്പോഴും ഭീഷണി, കേരള പോലീസിന് പോലും പിടിക്കാൻ പറ്റിയില്ല; ഇത്ര ധൈര്യം  ഇവർക്ക് എവിടെ നിന്ന്? -സായ് കൃഷ്ണ

Aug 1, 2025 04:55 PM

ഒളിവിലിരിക്കുമ്പോഴും ഭീഷണി, കേരള പോലീസിന് പോലും പിടിക്കാൻ പറ്റിയില്ല; ഇത്ര ധൈര്യം ഇവർക്ക് എവിടെ നിന്ന്? -സായ് കൃഷ്ണ

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ പ്രതികളിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തി സായ്...

Read More >>
 ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; മുൻജീവനക്കാർ കീഴടങ്ങി

Aug 1, 2025 01:51 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; മുൻജീവനക്കാർ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് മുൻജീവനക്കാർ...

Read More >>
'സ്വന്തം കുഞ്ഞിനെപോലും ഉപദ്രവിക്കും, രണ്ട് കെട്ടിയ രേണുവാണോ നാല് കെട്ടിയ വീണയാണോ ഫ്രോഡ്? ഒന്നും ആകാൻ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷൻ'

Jul 31, 2025 05:26 PM

'സ്വന്തം കുഞ്ഞിനെപോലും ഉപദ്രവിക്കും, രണ്ട് കെട്ടിയ രേണുവാണോ നാല് കെട്ടിയ വീണയാണോ ഫ്രോഡ്? ഒന്നും ആകാൻ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷൻ'

സജീന വ്ലോ​ഗ്സ് എന്ന യുട്യൂബ് ചാനലിൽ വീണയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രത്യക്ഷപ്പെട്ട വീഡിയോ ചർച്ചയാവുകയാണ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall