---
title: "വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു"
english_title: "The video of Vineeth Sreenivasan and Pranav Mohanlal is getting attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2947/the-video-of-vineeth-sreenivasan-and-pranav-mohanlal-is-getting-attention"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6100e29283927_Untitled-1.jpg"
keywords: []
---

# വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

> **Lead Summary:** വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനാവുന്ന ഹൃദയം എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത് ഏതാനും ദിവസം മുൻപാണ്.

## Article Content

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനാവുന്ന ഹൃദയം എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത് ഏതാനും ദിവസം മുൻപാണ്.

ചിത്രത്തിന്റെ സംവിധായൻ വിനീത് ശ്രീനിവാസനും നായകൻ പ്രണവും ചേർന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പ്രണവ് മോഹൻലാലുമൊത്തുള്ള ജാമിങ് സെഷന്റെ വീഡിയോയാണ് വിനീത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്.

പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. റോക്ക് ഓൺ എന്ന സിനിമയിലെ ‘പിച്ച്ലെ സാത് ദിനോം മേം’ എന്ന പാട്ട് പാടുന്ന വീനീത് ശ്രീനിവാസനെയും ഗിറ്റാർ വായിക്കുന്ന പ്രണവിനെയും വീഡിയോയിൽ കാണാം.

നിരവധി പേർ വീഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്. ‘ദാസന്റെയും വിജയന്റെയും മക്കൾ,’ എന്നാണ് ഇതിൽ രസകരമായ കമന്റുകളിലൊന്ന്. മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച നാടോടിക്കാറ്റ് സീരീസ് സിനിമകളിലെ പ്രധാന കഥാപാത്രങ്ങളെ സൂചിപ്പിച്ചാണ് ഈ കമന്റ്.

പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമയായ ഹൃദയത്തിനായി ഇരുവരെയും ഇഷ്ടപ്പെടുന്ന പ്രേക്ഷകർ കാത്തിരിക്കുകയാണ്.

പ്രണവിന് പുറമെ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും ഈ ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നു. ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവും കല്യാണിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’.

സിനിമയുടെഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷനിൽ നിന്നുള്ള പ്രണവിന്റെയും കല്യാണിയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ നേടിയിരുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ഹൃദയം’.

കല്യാണിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ‘ഹൃദയം’. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ഹൃദയം’. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2947/the-video-of-vineeth-sreenivasan-and-pranav-mohanlal-is-getting-attention)