---
title: "അന്ന് പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുല്‍ഖര്‍ വകയായി എത്തിയിരുന്നു', വെളിപ്പെടുത്തി നിര്‍മല്‍ പാലാഴി"
english_title: "An unexpected amount had reached Dulquar's account at that time ', revealed Nirmal Palazhi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2945/an-unexpected-amount-had-reached-dulquars-account-at-that-time-revealed-nirmal-palazhi"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6100db415d8d0_Untitled-1.jpg"
keywords: []
---

# അന്ന് പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുല്‍ഖര്‍ വകയായി എത്തിയിരുന്നു', വെളിപ്പെടുത്തി നിര്‍മല്‍ പാലാഴി

> **Lead Summary:** മലയാള സിനിമാ ലോകത്ത് എല്ലാവരോടും ഒരുപോലെ പെരുമാറുന്ന നായകനടനാണ് ദുല്‍ഖറെന്നാണ് പറയാറുള്ളത്.

## Article Content

മലയാള സിനിമാ ലോകത്ത് എല്ലാവരോടും ഒരുപോലെ പെരുമാറുന്ന നായകനടനാണ് ദുല്‍ഖറെന്നാണ് പറയാറുള്ളത്.

ദുല്‍ഖറിന്റെ ജന്മദിനമായ ഇന്ന് സഹതാരങ്ങള്‍ എല്ലാവരും ആശംസകള്‍ അറിയിക്കാൻ മത്സരിക്കുകയുമാണ്. ഒട്ടേറെ താരങ്ങളാണ് ദുല്‍ഖറിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ദുല്‍ഖറിന്റെ കാരുണ്യത്തെ കുറിച്ചാണ് നടൻ നിര്‍മല്‍ പാലാഴിക്ക് പറയാനുള്ളത്.

> "സലാല മൊബൈൽസ്"എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു.

പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു.

പക്ഷെ 2014ൽ ആക്സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുല്‍ഖര്‍ വകയായി എത്തിയിരുന്നു.

എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.

നന്ദിയും സ്നേഹവും കടപ്പാടും മാത്രം.ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു- നിര്‍മല്‍ പാലാഴി എഴുതുന്നു.

സല്യൂട്ട് ആണ് ദുല്‍ഖര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. റിലീസ് ചെയ്യാനുള്ള ചിത്രം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്‍ത കുറുപ്പ് ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2945/an-unexpected-amount-had-reached-dulquars-account-at-that-time-revealed-nirmal-palazhi)