---
title: "ഇതെന്തു സംഭവം?, ദീപിക പദുക്കോണിന്റെ വീഡിയോ ചര്‍ച്ചയാകുന്നു"
english_title: "What happened ?, Deepika Padukone's video discussion"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2943/what-happened-deepika-padukones-video-discussion"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6100d52cd0509_Untitled-1.jpg"
keywords: []
---

# ഇതെന്തു സംഭവം?, ദീപിക പദുക്കോണിന്റെ വീഡിയോ ചര്‍ച്ചയാകുന്നു

> **Lead Summary:** വെറുതെയങ്ങ് ഇൻസ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടേയിരിക്കുന്ന നടിയല്ല ദീപിക പദുക്കോണ്‍.

## Article Content

വെറുതെയങ്ങ് ഇൻസ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടേയിരിക്കുന്ന നടിയല്ല ദീപിക പദുക്കോണ്‍.

വളരെ ശ്രദ്ധാപൂര്‍വമാണ് ദീപിക പദുക്കോണ്‍ ഓരോ പോസ്റ്റും പങ്കുവയ്‍ക്കുന്നത്. ദീപീക പദുക്കോണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.

ഇപോഴിതാ ദീപിക പദുക്കോണ്‍ പങ്കുവെച്ച ഒരു റീല്‍ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

ദീപിക പദുക്കോണിന്റെ ഒരു പോര്‍ട്രേറ്റ് ഫ്രെയിം ആണ് ആദ്യം കാണുന്നത്. ഫോട്ടോയുടെ ഇടതുവശത്ത് നിന്നു ദീപിക പദുക്കോണ്‍ തന്നെ ആ ഫോട്ടോയിലെ തന്നെ കുത്തിപ്പൊട്ടിക്കുന്നു.

തുടര്‍ന്ന് ദീപിക പദുക്കോണ്‍ വീണ്ടും ഫ്രെയിമിലാകുന്നതുമാണ് വീഡിയോ. ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സൂചനയാകാം ഇതെന്നാണ് കമന്റുകള്‍ എങ്കിലും ദീപിക മറുപടിയൊന്നും പറഞ്ഞിട്ടില്ല.

പ്രഭാസ് നായകനാകുന്ന പുതിയ സിനിമയിലാണ് ദീപിക പദുക്കോണ്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അമിതാഭ് ബച്ചനും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ ദേശീയ അവാര്‍ഡ് ജേതാവ് നാഗ് അശ്വിൻ ആണ് സംവിധാനം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2943/what-happened-deepika-padukones-video-discussion)