---
title: "ഇതിന് ഉത്തരവാദി ഭര്‍ത്താവ് രാജീവാണ്; ആതിര മാധവ് , വീഡിയോ വൈറൽ "
english_title: "The new video shared by Athira Madhav is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29370/the-new-video-shared-by-athira-madhav-is-going-viral"
published_at: "2022-03-02T16:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f4bbbe7f41_ATHIRA.jpg"
keywords: []
---

# ഇതിന് ഉത്തരവാദി ഭര്‍ത്താവ് രാജീവാണ്; ആതിര മാധവ് , വീഡിയോ വൈറൽ 

> **Lead Summary:** ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. ഈ സീരിയലിലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടി എടുത്ത നടിയാണ് ആതിര മാധവ്. ഒരൊറ്റ സീരിയലിലൂടെ തന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയെങ്കിലും ഗര്‍ഭിണി ആയതോടുകൂടി ആതിരയ്ക്ക് സീരിയലില്‍ നിന്ന് പിന്മാറി വേണ്ടി വന്നു. 

## Article Content

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. ഈ സീരിയലിലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടി എടുത്ത നടിയാണ് ആതിര മാധവ്. ഒരൊറ്റ സീരിയലിലൂടെ തന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയെങ്കിലും ഗര്‍ഭിണി ആയതോടുകൂടി ആതിരയ്ക്ക് സീരിയലില്‍ നിന്ന് പിന്മാറി വേണ്ടി വന്നു. 

ഇപ്പോള്‍ ഗര്‍ഭകാലം ആസ്വദിക്കുന്നതിന്റെ സന്തോഷത്തിലാണ് നടി. സീരിയലില്‍ അഭിനയിക്കുന്ന കാലത്തും യൂട്യൂബ് ചാനലിലൂടെ ഓരോ വിശേഷങ്ങളും ആതിര പങ്കുവെക്കാറുണ്ട്.

ഏറ്റവും പുതിയതായി നിറവയറില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയും കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ഇളയദളപതി വിജയിയുടെ ഹിറ്റ് പാട്ടിനൊപ്പമുള്ള ഡാന്‍സ് വീഡിയോയ്ക്ക് നടി നല്‍കിയ ക്യാപ്ഷനും അതിന് താഴെ വന്നിരിക്കുന്ന കമന്റുകളുമാണ് ശ്രദ്ധേയം.

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന റീല്‍സുകളെല്ലാം തന്നെ ചെയ്യാറുള്ള താരമാണ് ആതിര. ഇടയ്ക്ക് ഭര്‍ത്താവ് രാജീവും ഉണ്ടാവും. ഇത്തവണ ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരമുള്ള വീഡിയോയുമായിട്ടാണ് നടി എത്തിയത്.

'അറബിക് കുത്ത്, ഹലാമിത്തി ഹബ്ബി' എന്ന വൈറല്‍ ഡാന്‍സാണ് ആതിര കളിച്ചത്. അതേ സമയം വിജയ് ആരാധകര്‍ എന്നെ തെറി പറയേണ്ടതില്ലെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദി തന്റെ ഭര്‍ത്താവ് ആണെന്നാണ് നടി പറഞ്ഞത്.

'ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിക്കുന്ന എന്റെ ഭര്‍ത്താവാണ് ഈ ഡാന്‍സ് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്. രാജീവ് ഇതിന്റെ എല്ലാ ഉത്തരവാദിത്തവും നിങ്ങള്‍ക്കാണ്. വിജയ് ഫാന്‍സ് എന്നെ തെറി വിളിക്കേണ്ട എന്നുമാണ് വീഡിയോയുടെ ക്യാപ്ഷനില്‍ ആതിര എഴുതിയത്.

പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. കുടുംബവിളക്കില്‍ ആതിരയ്‌ക്കൊപ്പം അഭിനയിച്ച നടി അമൃത നായരും രസകരമായ കമന്റുമായി വന്നിരുന്നു. 'എന്റെ കുഞ്ഞ്' എന്നാണ് അമൃതയുടെ കമന്റ്. പേടിക്കണ്ട ഉണ്ണി, വാവ ഇപ്പോള്‍ സേഫ് ആണ് എന്ന് ആതിര മറുപടിയും നല്‍കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/29370/the-new-video-shared-by-athira-madhav-is-going-viral)