---
title: "നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ചിത്രം വരുന്നു"
english_title: "'Pathan' starring Shah Rukh Khan will be released on January 25 next year"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29362/pathan-starring-shah-rukh-khan-will-be-released-on-january-25-next-year"
published_at: "2022-03-02T15:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f4473dc461_SHAROOK.jpg"
keywords: []
---

# നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ചിത്രം വരുന്നു

> **Lead Summary:** നാല് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് ഷാരൂഖ് ഖാന്‍. 2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് നായകനാകുന്ന ‘പത്താന്‍’ അടുത്ത വര്‍ഷം ജനുവരി 25ന് റിലീസ് ചെയ്യും എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

## Article Content

നാല് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് ഷാരൂഖ് ഖാന്‍. 2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് നായകനാകുന്ന ‘പത്താന്‍’ അടുത്ത വര്‍ഷം ജനുവരി 25ന് റിലീസ് ചെയ്യും എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ജോണും ദീപികയും പത്താനെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍.

**

സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ഒരേയൊരു ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോള്‍ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാന്‍ നടന്നു വരുന്നതും കാണാം.

[https://twitter.com/i/status/1498901170399879170**](https://twitter.com/i/status/1498901170399879170)

‘അല്‍പ്പം വൈകിയെന്ന് അറിയാം. എന്നാലും ഈ തീയതി ഓര്‍ത്തു വച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളില്‍ കാണാം’, എന്നാണ് ടീസര്‍ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. അതേസമയം, സീറോ എന്ന ചിത്രവും അതിന് മുമ്പ് തിയേറ്ററുകളില്‍ എത്തിയ ജബ് ഹാരി മെറ്റ് സേജലും ബോക്‌സോഫീസില്‍ പരാജയപ്പെട്ടതോടെയാണ് താരം താല്‍ക്കാലികമായി സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29362/pathan-starring-shah-rukh-khan-will-be-released-on-january-25-next-year)