---
title: "സുമയുടെ കല്യാണത്തിന് പൈങ്കിളി വന്നില്ല! കാരണം വ്യക്തമാക്കി  ശ്രൂതി"
english_title: "Shruti has now clarified the reason behind not attending Zuma's wedding."
publisher: "moviemax.in"
canonical_url: "https://moviemax.in/news/29359/shruti-has-now-clarified-the-reason-behind-not-attending-zumas-wedding"
published_at: "2022-03-02T15:16:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f3e2e6bd38_SRUTHI.jpg"
keywords: []
---

# സുമയുടെ കല്യാണത്തിന് പൈങ്കിളി വന്നില്ല! കാരണം വ്യക്തമാക്കി  ശ്രൂതി

> **Lead Summary:** ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. കൂട്ടുകുടംബത്തിലെ തമാശകളാണ് ചക്കപ്പഴം അവതരിപ്പിക്കുന്നത്. ചക്കപ്പഴത്തിലൂടെ ആരാധകരുടെ കയ്യടി നേടിയ താരമാണ് റാഫി. ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയ റാഫി ചക്കപ്പഴത്തിലൂടെ താരമായി മാറുകയായിരുന്നു.

## Article Content

ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. കൂട്ടുകുടംബത്തിലെ തമാശകളാണ് ചക്കപ്പഴം അവതരിപ്പിക്കുന്നത്. ചക്കപ്പഴത്തിലൂടെ ആരാധകരുടെ കയ്യടി നേടിയ താരമാണ് റാഫി. ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയ റാഫി ചക്കപ്പഴത്തിലൂടെ താരമായി മാറുകയായിരുന്നു.

 ഇപ്പോഴിതാ റാഫിയുടെ ജീവിതത്തില്‍ വലിയൊരു സന്തോഷം വന്നിരിക്കുകയാണ്. റാഫി വിവാഹിതനായിരിക്കുകയാണ്. ഫെബ്രുവരി 28 നായിരുന്നു റാഫിയുടെ വിവാഹം. മഹീനയാണ് റാഫിയുടെ ജീവിത പങ്കാളി.

സുമേഷിന്റെ വിവാഹം ആഘോഷമാക്കി മാറ്റുകയായിരുന്നു ചക്കപ്പഴം താരങ്ങള്‍. പരമ്പരയിലെ താരങ്ങളെല്ലാം വിവാഹത്തിന് എത്തിയിരുന്നു. ഇപ്പോള്‍ പരമ്പരയില്‍ ഇല്ലാത്ത താരങ്ങളായ അര്‍ജുന്‍ സോമശേഖറും അശ്വതി ശ്രീകാന്തും ശ്രീകുമാറുമെല്ലാം വിവാഹത്തിന് എത്തിയിരുന്നു.

എന്നാല്‍ ആരാധകര്‍ തേടിയതത്രയും ഒരു താരത്തെയായിരുന്നു. ചക്കപ്പഴത്തില്‍ പൈങ്കിളിയായി എത്തുന്ന ശ്രുതി രജനീകാന്തിന്റെ അസാന്നിധ്യമായിരുന്നു ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ സുമയുടെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ശ്രുതി. 

ചക്കപ്പഴം പരനമ്പരയില്‍ സുമയും പൈങ്കിളിയും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കാറുള്ളത്. സുമയും പൈങ്കിളിയും തമ്മിലുള്ള അടി ആരാധകര്‍ വളരെയധികം ആഘോഷിക്കുന്ന ഒന്നാണ്. യഥാര്‍ത്ഥ ജീവിതത്തിലെ സഹോദരനേയും സഹോദരിയേയും പോലെയാണ് ഇരുവരുമെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലും ഇരുവരും താരങ്ങളാണ്.

അങ്ങനെയിരിക്കെ സുമയുടെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ആരാധകരുടെ ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രുതി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ശ്രുതിയുടെ പ്രതികരണം. 

ഒരുപാട് പേരാണ് മെസേജ് അയക്കുന്നത്. എന്റെ എല്ലാ പോസ്റ്റിനും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്താണ് സുമയുടെ കല്യാണത്തിന് പോകാതിരുന്നത് എന്നാണ് ചോദിക്കുന്നത്. എനിക്ക് ഒട്ടും വയ്യായിരുന്നു. ഇപ്പോഴും കുറച്ചൊക്കയേ ഓക്കെ ആയിട്ടുള്ളൂ. പൂര്‍ണ്ണമായും ഓക്കെ ആയിട്ടില്ല.

അവന്റെ കല്യാണത്തിന്റെ അന്ന് ശരിക്കും കിടപ്പായി പോയി. അതുകൊണ്ടാണ് പോകാതിരുന്നത്. പനി ആയത് കൊണ്ടാണ് പോകാതിരുന്നത്. എന്നാണ് ശ്രുതി പറയുന്നത്. ക്ഷീണിതയായിട്ടാണ് വീഡിയോയില്‍ ശ്രുതിയെ കാണാന്‍ സാധിക്കുന്നത്. പിന്നാലെ താരത്തിന് വേഗത്തില്‍ സുഖമാകട്ടെ എന്ന പ്രാര്‍ത്ഥനയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/29359/shruti-has-now-clarified-the-reason-behind-not-attending-zumas-wedding)