---
title: "യുട്യൂബ് വഴി ലക്ഷങ്ങള്‍ വരുമാനം; റിഫ എന്തിന് ആത്മഹത്യ ചെയ്തു, ചോദ്യവുമായി പ്രിയപ്പെട്ടവര്‍"
english_title: "Loved and married, earns millions through YouTube; Why did Rifa commit suicide?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29350/Loved-and-married-earns-millions-through-YouTube-Whydid-Rifa-commit-suicide"
published_at: "2022-03-02T14:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f354f7881f_RIFA.jpg"
keywords: []
---

# യുട്യൂബ് വഴി ലക്ഷങ്ങള്‍ വരുമാനം; റിഫ എന്തിന് ആത്മഹത്യ ചെയ്തു, ചോദ്യവുമായി പ്രിയപ്പെട്ടവര്‍

> **Lead Summary:** കഴിഞ്ഞ ദിവസമാണ് റിഫ മെഹ്നു എന്ന 21 കാരിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിഫ ആല്‍ബങ്ങളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു റിഫ. റിഫയുടെ മരണവാര്‍ത്ത അറിഞ്ഞതോടെ ആരാധകര്‍ തകര്‍ന്നുപോയി.

## Article Content

കഴിഞ്ഞ ദിവസമാണ് റിഫ മെഹ്നു എന്ന 21 കാരിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിഫ ആല്‍ബങ്ങളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു റിഫ. റിഫയുടെ മരണവാര്‍ത്ത അറിഞ്ഞതോടെ ആരാധകര്‍ തകര്‍ന്നുപോയി.

സന്തോഷകരമായ ജീവിതം നയിക്കവെ , റിഫ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രിയപ്പെട്ട ചോദിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് റിഫയും ഭര്‍ത്താവ് മെഹ്നുവും. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.

ആ ബന്ധം വീട്ടുകാരോട് പറഞ്ഞപ്പോള്‍ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല, അങ്ങനെ നാലു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇവരുടെ വിവാഹം. രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. യൂട്യൂബ് ചാനല്‍ വഴി പങ്കുവയ്ക്കുന്ന റിഫയുടെ വീഡിയോയ്ക്ക് കാഴ്ചക്കാരും ഏറെയായിരുന്നു. ഒന്നരമാസം മുമ്പ് ആയിരുന്നു റിഫ യുഎഇയിലേക്ക് പോയത്.

എപ്പോഴും വളരെ സന്തോഷത്തോടെ ഉള്ള പോസ്റ്റ് പങ്കുവയ്ക്കാറുള്ള റിഫയ്ക്ക് പിന്നീട് എന്തുപറ്റി എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്, പാര്‍ട്ടിക്ക് പോയി പുലര്‍ച്ചെയോടെ തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന ഭര്‍ത്താവ് പറഞ്ഞിരുന്നു.

അതേസമയം ഇവര്‍ക്കിടയില്‍ കാര്യമായി പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, സുഹൃത്തുക്കള്‍ പറയുന്നു. മ്യൂസിക് ആല്‍ബങ്ങളിലും റിഫയും മെഹ്നുവും പ്രത്യക്ഷപ്പെട്ടിരുന്നു. മെഹ്നു തന്നെയാണ് ആല്‍ബങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഫെബ്രുവരി 14ന് തങ്ങളുടെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ഇരുവരും വീഡിയോയുമായെത്തിയിരുന്നു. പരസ്പരമുള്ള ആഴത്തിലുള്ള സ്നേഹമാണ് ഞങ്ങളുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്നും ഇരുവരും പറയാറുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/29350/Loved-and-married-earns-millions-through-YouTube-Whydid-Rifa-commit-suicide)