---
title: " 'മണി ഹെയ്സ്റ്റ്' സീസണ്‍ 5 ട്രെയ്‍ലര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു"
english_title: "'Money Heist' Season 5 Trailer Release Date Announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2935/money-heist-season-5-trailer-release-date-announced"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ff9553a9d41_Untitled-1.jpg"
keywords: []
---

#  'മണി ഹെയ്സ്റ്റ്' സീസണ്‍ 5 ട്രെയ്‍ലര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

> **Lead Summary:** ടെലിവിഷന്‍ സിരീസുകളില്‍ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് സ്‍പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ 'മണി ഹെയ്സ്റ്റ്'.

## Article Content

ടെലിവിഷന്‍ സിരീസുകളില്‍ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് സ്‍പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ 'മണി ഹെയ്സ്റ്റ്'.

'ലാ കാസ ഡേ പാപ്പല്‍' എന്ന് സ്‍പാനിഷ് പേരുള്ള സിരീസ്. നാല് സീസണുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ സിരീസിന്‍റെ അഞ്ചാമത്തേതും അവസാനത്തേതുമായ സീസണിന് കാത്തിരിക്കുകയാണ് ആരാധകര്‍.

അഞ്ചാം സീസണിന്‍റെ റിലീസ് തീയതി മെയ് 24ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ട്രെയ്‍ലര്‍ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.

സെപ്റ്റംബര്‍ 3ന് ട്രെയ്‍ലര്‍ എത്തും. അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തുക. ആദ്യഭാഗം സെപ്റ്റംബര്‍ ഒന്നിനും രണ്ടാംഭാഗം ഡിസംബര്‍ 3നും.

സ്‍പാനിഷ് നെറ്റ്‍വര്‍ക്ക് ആയ ആന്‍റിന 3യില്‍ 15 എപ്പിസോഡുകള്‍ ഉള്ള ലിമിറ്റഡ് സിരീസ് ആയി സംപ്രേഷണം ആരംഭിച്ച ലാ കാസ ഡേ പാപ്പലിന്‍റെ ആഗോള അവകാശം പിന്നീട് നെറ്റ്ഫ്ളിക്സ് വാങ്ങുകയായിരുന്നു.

ജനപ്രീതി മനസിലാക്കി കൂടുതല്‍ മുതല്‍മുടക്ക് നടത്തിയാണ് തുടര്‍ സീസണുകളുടെ ചിത്രീകരണം നെറ്റ്ഫ്ളിക്സ് നടത്തിയത്. 2020 ഏപ്രില്‍ 3നാണ് നാലാം സീസണ്‍ പുറത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2935/money-heist-season-5-trailer-release-date-announced)