---
title: "പട്ടുപാവാട അണിഞ്ഞു നില്‍ക്കുന്ന കുട്ടിയെ മനസ്സിലായോ ? വൈറലായി ചിത്രങ്ങൾ"
english_title: "Do you understand the child wearing the silk skirt? Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29340/do-you-understand-the-child-wearing-the-silk-skirt-images-go-viral"
published_at: "2022-03-02T13:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f297b7211a_SINDHU.jpg"
keywords: []
---

# പട്ടുപാവാട അണിഞ്ഞു നില്‍ക്കുന്ന കുട്ടിയെ മനസ്സിലായോ ? വൈറലായി ചിത്രങ്ങൾ

> **Lead Summary:** മക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സിന്ധു കൃഷ്ണന്‍. ലോക് ഡൗണ്‍ സമയത്താണ് സിന്ധു സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചതും , ഇതിലൂടെ കൊച്ചുകൊച്ചു വീഡിയോകള്‍ പങ്കിടാന്‍ തുടങ്ങിയതും .

## Article Content

മക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സിന്ധു കൃഷ്ണന്‍. ലോക് ഡൗണ്‍ സമയത്താണ് സിന്ധു സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചതും , ഇതിലൂടെ കൊച്ചുകൊച്ചു വീഡിയോകള്‍ പങ്കിടാന്‍ തുടങ്ങിയതും .

അങ്ങനെ ഈ താരത്തിനും ആരാധകര്‍ ഏറെ ആവുകയായിരുന്നു. മക്കളുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും പിന്തുണ നല്‍കാറുണ്ട് സിന്ധു. അതുപോലെ മക്കളുടെ യൂട്യൂബ് ചാനലിലും സിന്ധു എത്താറുണ്ട്.

 

സിന്ധുവിന്റെ കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങളും ചിത്രത്തിലുണ്ട്. റോസ് നിറത്തിലുള്ള പട്ടുപാവാട അണിഞ്ഞ , ഒരു സുന്ദരിക്കുട്ടിയെ ആണ് ഫോട്ടോയില്‍ കാണാന്‍ കഴിയുക.

സിമ്പിള്‍ ആയിട്ടുള്ള ആഭരണങ്ങളും , ഒപ്പം തല നിറയെ മുല്ലപ്പൂവും ചൂടിയിട്ടുണ്ട് ചിത്രത്തില്‍ സിന്ധു. ഒറ്റനോട്ടത്തില്‍ തന്നെ ഇത് സിന്ധു ചേച്ചി ആണെന്ന് ആരാധകര്‍ക്ക് മനസ്സിലായി .

അതേസമയം നടി അഹാന കൃഷ്ണ അഭിനയരംഗത്ത് സജീവമാണ്, അഹാന അഭിനയിച്ച ലൂക്ക എന്ന ചിത്രത്തില്‍ നടിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് ഇളയ സഹോദരി ഹന്‍സികയും അഭിനയ രംഗത്തെത്തിയിരുന്നു.

ഇഷാനി കൃഷ്ണ മമ്മൂട്ടിയുടെ ചിത്രം വണ്ണിലൂടെ സിനിമയിലേക്ക് കടന്നു വന്നു. അങ്ങനെ ഇവരുടെ ഓരോ മക്കളും അഭിനയരംഗത്ത് സജീവമായി കൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29340/do-you-understand-the-child-wearing-the-silk-skirt-images-go-viral)