---
title: "എന്തിനാണ് മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത് എന്നാണ് അമ്മ ചോദിക്കുന്നത് ; ടോവിനോ പറയുന്നു "
english_title: "My mother asks me why you are doing such a movie; Says Tovino"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29331/my-mother-asks-me-why-you-are-doing-such-a-movie-says-tovino"
published_at: "2022-03-02T13:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f2356e0c5d_TOVINO.jpg"
keywords: []
---

# എന്തിനാണ് മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത് എന്നാണ് അമ്മ ചോദിക്കുന്നത് ; ടോവിനോ പറയുന്നു 

> **Lead Summary:** മലയാളത്തത്തിന്റെ യുവനടനാണ് ടോവിനോ തോമസ് . നിരവധി ആരാധകരുള്ള താരമാണ് ടോവിനോ. താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് . സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം . അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ അതിവേഗത്തിൽ വൈറലാകാറുണ്ട്.

## Article Content

മലയാളത്തത്തിന്റെ യുവനടനാണ് ടോവിനോ തോമസ് . നിരവധി ആരാധകരുള്ള താരമാണ് ടോവിനോ. താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് . സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം . അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ അതിവേഗത്തിൽ വൈറലാകാറുണ്ട്.

തന്റെ വീട്ടുകരും താനും സിനിമയെ നോക്കിക്കാണുന്നത് രണ്ട് രീതിയിലാണെന്ന് നടന്‍ ടൊവിനോ തോമസ്. അടിപൊളി റിവ്യൂസ് കിട്ടിക്കൊണ്ടിരുന്ന സിനിമ കണ്ട ശേഷം എന്തിനാണ് നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത് എന്നാണ് അമ്മ ചോദിച്ചതെന്ന് ടൊവിനോ ഒരു മാധ്യമത്തിന്   നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കള എന്ന സിനിമ റിലീസായ ശേഷം തനിക്ക് അടിപൊളി റിവ്യൂസ് കിട്ടിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് അമ്മ പടം കണ്ട ശേഷം തന്നോട് പറഞ്ഞത് ‘എന്തിനാണ് മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത്, ഞങ്ങള്‍ക്ക് കണ്ടുകൊണ്ടിരിക്കാന്‍ കഴിയുന്നില്ല’ എന്നായിരുന്നു.

അപ്പോഴാണ് താന്‍ ആ പെര്‍സ്പെക്ടീവ് ആലോചിക്കുന്നത്. താന്‍ ഇളയ മകനായതു കൊണ്ട് അമ്മയോട് കുറച്ചധികം അടുപ്പമുണ്ട്. ആലോചിച്ചപ്പോള്‍ അമ്മ ആ പറയുന്നത് ശരിയാണ്. നമ്മള്‍ ഒരു സിനിഫയല്‍ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ആ വയലന്‍സൊക്കെ ഭയങ്കര കണ്‍വിന്‍സിംഗ് ആണ്.

അപ്പോഴാണ് ആ വയലന്‍സ് രംഗങ്ങളില്‍ അഭിനയിക്കുന്നവരുടെ അച്ഛനമ്മമാര്‍ എന്തായിരിക്കും ചിന്തിക്കുകയെന്ന് ആലോചിച്ചത്. ഇതൊക്കെ വെറും തോന്നിപ്പിക്കലുകള്‍ മാത്രമല്ലേ ശരിക്കും തനിക്കൊന്നും പറ്റിയില്ലല്ലോ എന്ന് അമ്മയോട് പറഞ്ഞു.

ശരിക്കും പറ്റിയല്ലോ എന്നായിരുന്നു മറുപടി. ‘നീ ചോരയൊക്കെ ഒലിപ്പിച്ച് മുറിവൊക്കെയായിട്ട് ഇരിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കിഷ്ടമില്ല’ എന്നായിരുന്നു അമ്മ പറഞ്ഞത്. എന്നാല്‍ പിന്നെ നിങ്ങള്‍ക്കിഷ്ടമാകുന്ന സിനിമ വേറെ ചെയ്യാമെന്ന് പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ചു എന്നാണ് ടൊവിനോ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29331/my-mother-asks-me-why-you-are-doing-such-a-movie-says-tovino)