---
title: "ജാതീയതയുടെ കഥ പറയുന്ന 'സായം', ആക്ഷൻ ത്രില്ലറിന്റെ ടീസര്‍"
english_title: "'Sayam', an action thriller teaser that tells the story of casteism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2933/sayam-an-action-thriller-teaser-that-tells-the-story-of-casteism"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ff8c175e1a5_Untitled-1.jpg"
keywords: []
---

# ജാതീയതയുടെ കഥ പറയുന്ന 'സായം', ആക്ഷൻ ത്രില്ലറിന്റെ ടീസര്‍

> **Lead Summary:** തമിഴ് യുവതാരം വിജയ് വിശ്വ നായകനാകുന്ന 'സായം''ത്തിന്റെ ടീസര്‍ എത്തി. സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ സ്വീകരണമാണ് ചിത്രത്തിന്‍റെ ടീസറിന് ലഭിക്കുന്നത്.

## Article Content

തമിഴ് യുവതാരം വിജയ് വിശ്വ നായകനാകുന്ന 'സായം''ത്തിന്റെ ടീസര്‍ എത്തി. സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ സ്വീകരണമാണ് ചിത്രത്തിന്‍റെ ടീസറിന് ലഭിക്കുന്നത്.

താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. ജാതീയതയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി സാമിയാണ്.

ആക്ഷൻ ത്രില്ലറായിട്ടാണ് സായം എത്തുക. ചിത്രത്തിൽ നായികയായി എത്തുന്നത് ഷൈനിയാണ്.

ചിത്രത്തിൽ വിജയ് ആന്റണി ബഞ്ചമിൻ, പൊൻവണ്ണൻ, സീത, ബോസ് വെങ്കട്ട്, ഇളവരസ്, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഒക്ടോബർ ആദ്യം ചിത്രം തിയറ്ററുകളിലെത്തും. വൈറ്റ് ലാംപ് പ്രൊഡക്ഷൻ ആണ് ചിത്രം നിര്‍മിക്കുന്നത്. വാർത്തപ്രചാരണം പി ശിവപ്രസാദ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2933/sayam-an-action-thriller-teaser-that-tells-the-story-of-casteism)