---
title: "കല്യാണ തലേന്ന് രാത്രി ഒരു വീട്ടിൽ സംഭവിച്ചത്! ശാന്തമീ രാത്രിയിൽ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്"
english_title: "thudarum making video song Shanta Mee Nittala is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/293267/thudarum-making-video-song-shanta-mee-nittala-is-out"
published_at: "2025-05-31T07:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683a5bf505862_1.jpg"
keywords: []
---

# കല്യാണ തലേന്ന് രാത്രി ഒരു വീട്ടിൽ സംഭവിച്ചത്! ശാന്തമീ രാത്രിയിൽ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്

> **Lead Summary:** ** തരു**ൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാലിൻറെ ബ്ലോക്ക്ബസ്റ്റർ ചിത്രം, തുടരുമിലെ ‘ശാന്തമീ രാത്രിയിൽ’ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്. മമ്മൂട്ടി അഭിനയിച്ച ജോണി വാക്കർ എന്ന ചിത്രത്തിലെ ഗാനം മോഹൻലാൽ ചിത്രത്തിൽ റിപ്രയ്‌സ് പതിപ്പ് ആക്കി ഉപയോഗിക്കുകയായിരുന്നു. ഗാനരംഗത്തിൽ മമ്മൂട്ടി ഒറിജിനൽ ചിത്രത്തിൽ ചെയ്ത പ്രസിദ്ധമായ ഡാൻസ് സ്റ്റെപ്പുകൾ മോഹൻലാലും അനുകരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

## Article Content

** തരു**ൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാലിൻറെ ബ്ലോക്ക്ബസ്റ്റർ ചിത്രം, തുടരുമിലെ ‘ശാന്തമീ രാത്രിയിൽ’ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്. മമ്മൂട്ടി അഭിനയിച്ച ജോണി വാക്കർ എന്ന ചിത്രത്തിലെ ഗാനം മോഹൻലാൽ ചിത്രത്തിൽ റിപ്രയ്‌സ് പതിപ്പ് ആക്കി ഉപയോഗിക്കുകയായിരുന്നു. ഗാനരംഗത്തിൽ മമ്മൂട്ടി ഒറിജിനൽ ചിത്രത്തിൽ ചെയ്ത പ്രസിദ്ധമായ ഡാൻസ് സ്റ്റെപ്പുകൾ മോഹൻലാലും അനുകരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

ജോണി വാക്കറിൽ കെ.ജെ യേശുദാസ് ആലപിച്ച ഗാനം പുതിയതായി ആലപിച്ചിരിക്കുന്നത് അരവിന്ദ് ദിലീപ് നായർ ആണ്. ശാന്തമീ രാത്രിയിൽ എന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. ജോണി വാക്കറിൽ മമ്മൂട്ടിക്ക് വേണ്ടി നൃത്ത സംവിധാനം ചെയ്തത് പ്രഭു ദേവയായിരുന്നു. മോഹൻലാലിനൊപ്പം വില്ലൻ കഥാപാത്രവും ഗാനത്തിന് ചുവട് വെക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

 രജപുത്ര മീഡിയയുട യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന മേക്കിങ് വിഡിയോയിൽ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ സംഗീത സംവിധായകന്റെ നേതൃത്വത്തിൽ അരവിന്ദ് ദിലീപ് നായർ ഗാനമാലപിക്കുന്നതും, ചിത്രത്തിന്റെ പ്രസ്തുത രംഗം ചിത്രീകരിക്കുന്നതിനു മുൻപുള്ള പ്രൊഡക്ഷൻ വർക്കുകളും കാണിക്കുന്നുണ്ട്.

തുടരുമിലെ കഥാഗതിയെ തന്നെ മാറ്റി മരിക്കുന്ന ഒരു സുപ്രധാന രംഗത്തിൽ കല്യാണ തലേന്ന് രാത്രിയിൽ ഒരു വീട്ടിൽ നടക്കുന്ന ഗാനമേളയിലായിരുന്നു ‘ശാന്തമീ രാത്രിയിൽ’ എന്ന ഗാനം ഉൾപ്പെടുത്തിയത്. രംഗത്തിൽ ഗായകന്റെ വേഷം അഭിനയിച്ചത് സജീവ് കുമാറായിരുന്നു. തുടരും ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/293267/thudarum-making-video-song-shanta-mee-nittala-is-out)