---
title: "'ഒരിക്കല്‍ കൂടി ഞാന്‍ ഇടവേള എടുക്കുകയാണ്'; മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പൃഥ്വിരാജ്"
english_title: "'I'm resting once more'; Prithviraj after completing three films"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29316/im-resting-once-more-prithviraj-after-completing-three-films"
published_at: "2022-03-02T12:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f1cca926f1_RAJU.jpg"
keywords: []
---

# 'ഒരിക്കല്‍ കൂടി ഞാന്‍ ഇടവേള എടുക്കുകയാണ്'; മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പൃഥ്വിരാജ്

> **Lead Summary:** മലയാളത്തിന്റെ പ്രിയ താരമാണ് പൃഥ്വിരാജ് . 'നന്ദനം' എന്ന മലയാള സിനിമയിലൂടെയാണ് പൃഥ്വിരാജ് അഭിനയ രംഗത്തേക്ക് കടന്നുവന്നത് . പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകളാണ് താരം സമ്മാനിച്ചത് .

## Article Content

മലയാളത്തിന്റെ പ്രിയ താരമാണ് പൃഥ്വിരാജ് . 'നന്ദനം' എന്ന മലയാള സിനിമയിലൂടെയാണ് പൃഥ്വിരാജ് അഭിനയ രംഗത്തേക്ക് കടന്നുവന്നത് . പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകളാണ് താരം സമ്മാനിച്ചത് .

ഒരു നടൻ എന്ന നിലയിലും ഒരു സംവിധായകൻ എന്ന നിലയിലും തന്റേതായ കഴിവ് തെളിയിച്ച താരം കൂടിയാണ് . നിരവധി ആരാധകരുള്ള താരം കൂടിയാണ് . ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത് .

**

മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതോടെ താന്‍ വീണ്ടും സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ്. ഷാജി കൈലാസിനൊപ്പമുള്ള ‘കടുവ’ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പങ്കുവെച്ച കുറിപ്പിലാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയ്ക്കായി വീണ്ടും ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ് പറയുന്നത്.

കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കടുവയുടെ ആക്ഷന്‍ ഡയറക്ടറായ കനല്‍ കണ്ണനെ കുറിച്ച് പറയുന്ന പൃഥ്വിരാജിന്റെ കുറിപ്പിലാണ് ആടുജീവിതത്തിനായി ഇടവേള എടുക്കുന്നതിനെ കുറിച്ചും നടന്‍ പരാമര്‍ശിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിനായി മൂന്ന് മാസം ഇടവേള എടുത്ത് പൃഥ്വി ശരീരഭാരം കുറച്ചിരുന്നു.

**

**
**

**പൃഥ്വിരാജിന്റെ കുറിപ്പ്: **

കനല്‍ കണ്ണന്‍. സത്യം, പോക്കിരിരാജ, ഹീറോ തുടങ്ങിയ ചിത്രങ്ങള്‍. ഞാന്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ചിട്ടുള്ള രാജ്യത്തെ മുന്‍നിര ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് കണ്ണന്‍ മാസ്റ്റര്‍ കടുവയ്ക്ക് വേണ്ടി അദ്ദേഹത്തോടൊപ്പം വീണ്ടും ഒന്നിച്ചതില്‍ സന്തോഷം.

ആക്ഷന്‍ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യാനുള്ള എന്റെ ഇഷ്ടം വര്‍ദ്ധിച്ചതില്‍ തീര്‍ച്ചയായും അദ്ദേഹത്തിന് വലിയ പങ്കുണ്ട്. കടുവ എന്ന സിനിമയിലെ ആക്ഷന്‍ ഡിസൈന്‍ ചെയ്യാന്‍ ഷാജി ഏട്ടന്റെ കൂടെ ഒരു പങ്ക് ഞങ്ങള്‍ക്കുമുണ്ട്.

പുരോഗമിച്ചുകൊണ്ടിരുന്ന മൂന്ന് സിനിമകളുടെ ജോലി ഞാന്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കി. കടുവയും, ജനഗണമനയും, ഗോള്‍ഡും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവ ഓരോന്നായി നിങ്ങളിലെത്തും.

ഇപ്പോഴിതാ, ഒരിക്കല്‍ കൂടി ആടുജീവിതത്തില്‍ വീണ്ടും ചേരുന്നതിന് മുമ്പ് ഞാന്‍ ഒരു ഇടവേള എടുക്കുകയാണ്, കാരണം ആ ചിത്രത്തിന് അങ്ങനെയൊരു ഇടവേള ആവശ്യമാണ്. ഞങ്ങള്‍ ഉടന്‍ തന്നെ അള്‍ജീരിയയില്‍ ഷൂട്ടിംഗ് പുനരാരംഭിക്കും, തുടര്‍ന്ന് ജോര്‍ദാനിലേക്ക് മാറും. ആവേശകരമായ സമയങ്ങളാണ് ഇനി എന്നും.

### Related Links & Sources
- [Original Story Source](https://moviemax.in/news/29316/im-resting-once-more-prithviraj-after-completing-three-films)