---
title: "അഞ്ജുവിന്റെ ചുണ്ടിന്റെ മധുരം നുണഞ്ഞ് ശിവന്‍  "
english_title: "Now the new promo video of the consolation is also getting attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29309/now-the-new-promo-video-of-the-consolation-is-also-getting-attention"
published_at: "2022-03-02T12:18:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f137b70f89_SATHWANAM.jpg"
keywords: []
---

# അഞ്ജുവിന്റെ ചുണ്ടിന്റെ മധുരം നുണഞ്ഞ് ശിവന്‍  

> **Lead Summary:** ജനപ്രീയ പരമ്പരയാണ് സാന്ത്വനം. സംപ്രേക്ഷണം ആരംഭിച്ച സമയം മുതല്‍ക്കു തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ സാധിച്ച സാന്ത്വനം യുവാക്കളെ അടക്കം ആരാധകരാക്കി മുന്നേറുകയാണ്. ഇപ്പോഴിതാ പുതിയൊരു വെല്ലുവിളിയെ നേരിട്ടു കൊണ്ടിരിക്കുകയാണ് സാന്ത്വനം. ബാംഗ്ലൂരില്‍ നിന്നും വന്ന ലെച്ചു അപ്പച്ചിയെന്ന അപ്പുവിന്റെ അപ്പച്ചിയാണ് സാന്ത്വനം വീടിന്റെ സമാധാനം കെടുത്തുന്ന ആ വെല്ലുവിളി. 

## Article Content

ജനപ്രീയ പരമ്പരയാണ് സാന്ത്വനം. സംപ്രേക്ഷണം ആരംഭിച്ച സമയം മുതല്‍ക്കു തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ സാധിച്ച സാന്ത്വനം യുവാക്കളെ അടക്കം ആരാധകരാക്കി മുന്നേറുകയാണ്. ഇപ്പോഴിതാ പുതിയൊരു വെല്ലുവിളിയെ നേരിട്ടു കൊണ്ടിരിക്കുകയാണ് സാന്ത്വനം. ബാംഗ്ലൂരില്‍ നിന്നും വന്ന ലെച്ചു അപ്പച്ചിയെന്ന അപ്പുവിന്റെ അപ്പച്ചിയാണ് സാന്ത്വനം വീടിന്റെ സമാധാനം കെടുത്തുന്ന ആ വെല്ലുവിളി. 

സാന്ത്വനം വീട്ടിലെ സമാധാനം നശിപ്പിച്ച് സഹോദരങ്ങളെ പലവഴിക്കാകുക എന്ന ഉദ്ദേശത്തോടെ തമ്പി തന്റെ സഹോദരിയെ സാന്ത്വനം വീട്ടിലേക്ക് പറഞ്ഞയച്ചതായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ലെച്ചു തന്റെ തന്ത്രങ്ങള്‍ പയറ്റാന്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ ഇതുവരേയും അഞ്ജുവും ദേവിയും ആ തന്ത്രങ്ങള്‍ക്ക് തടയിട്ടു കൊണ്ട് സാന്ത്വനം വീടിനെ രക്ഷിച്ച് വരികയാണ്. പക്ഷെ വരും ദിവസങ്ങളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് ലെച്ചു തിരികൊളുത്തുമെന്നാണ് സൂചനകള്‍ പറയുന്നത്. ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോയും എത്തിയിരിക്കുകയാണ്. 

ലെച്ചുവിനെക്കുറിച്ച് തമ്പിയും ഭാര്യയും സംസാരിച്ചിരിക്കുന്നതാണ് പ്രൊമോയുടെ തുടക്കം. ലെച്ചുവിനെ തനിക്ക് വ്യക്തമായി അറിയാമെന്നാണ് തമ്പിയോട് ഭാര്യ പറയുന്നത്. ''ലെച്ചുവിനെക്കുറിച്ച് എന്നെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ തമ്പിച്ചേട്ടന്‍ ക്ലാസ് എടുക്കണ്ട. അച്ഛനേയും അമ്മയേയും സഹോദരങ്ങളേയുമൊക്കെ സ്‌നേഹിച്ചിരുന്ന ആ രമേശനെ അവരുടെ കുടുംബത്തില്‍ നിന്നും തല്ലി പിരിച്ച് പുറത്ത് കൊണ്ടു വന്നവളല്ലേ ലെച്ചു' എന്നാണ് നാത്തൂനെക്കുറിച്ച് അവര്‍ പറയുന്നത്.

പിന്നാലെ സാന്ത്വനം വീട്ടില്‍ നിന്നും കാറില്‍ കയറി പോകുന്ന ലെച്ചുവിനെ കാണുന്നത്. ഹരിയും അപ്പുവും ചേര്‍ന്നാണ് ലെച്ചുവിനെ യാത്രയാക്കുന്നത്. അടുത്ത ബോംബ് പൊട്ടിക്കാനുള്ള പോക്കായിരിക്കുമെന്ന് ഹരി പറയുന്നുണ്ട്. എന്താണെന്ന് അറിയാമോ എന്ന് ഹരി ചോദിക്കുമ്പോള്‍ പേഴ്‌സണല്‍ ആണെന്ന് പറഞ്ഞത് കേട്ടില്ലേ എന്നാണ് അപ്പുവിന്റെ മറുപടി.

പിന്നാലെ ലെച്ചുവിനെക്കുറിച്ച് അടുക്കളയില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന അഞ്ജുവിനേയും ദേവിയേയുമാണ് കാണിക്കുന്നത്. ഇതിനേക്കാളും വലിയ ബോംബായ ജയന്തിയേച്ചിയെ ചീറ്റിച്ച് ഓടിച്ചവരാണ് നമ്മള്‍, ആ നമ്മളോടാണ് ബാംഗ്ലൂര്‍ പടക്കവും കൊണ്ട് വിരട്ടാന്‍ വന്നിരിക്കുന്നതെന്ന് അഞ്ജു പറയുന്നുണ്ട്.

അഞ്ജുവും ദേവിയും ലെച്ചുവിനെക്കുറിച്ച് സംസാരിച്ചു കൊണ്ട് പൊട്ടിച്ചിരിക്കുകയാണ്. ഈ സമയത്ത് അപ്പു അവിടേക്ക് കടന്നു വരുന്നുണ്ട്. എന്താണ് അഞ്ജുവും ദേവിയും പറഞ്ഞ് ചിരിക്കുന്നതെന്ന് മനസിലാകാതെയാണ് അപ്പു കയറി വരുന്നത്. വരും ദിവസങ്ങളില്‍ അപ്പു അഞ്ജുവില്‍ നിന്നും ദേവിയില്‍ നിന്നും അകലുമോ എന്നറിയാനായി കാത്തിരിക്കണം. 

അതേസമയം പ്രണയത്തിനും ഇന്നത്തെ എപ്പിസോഡില്‍ സ്ഥാനമുണ്ടെന്ന് സൂചിപ്പിക്കുന്ന രംഗങ്ങളും പ്രൊമോയിലുണ്ട്. അഞ്ജു ശിവന് ചായയുമായി മുറിയിലെത്തുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ചായ കുടിച്ച ശേഷം ഈ ചായയില്‍ മധുരമില്ലല്ലോ എന്ന് ശിവന്‍ പരാതി പറയുകയാണ്.

എന്നാല്‍ നോക്കട്ടെ എന്ന് പറഞ്ഞ് അഞ്ജു ചായ കുടിച്ചു നോക്കുന്നു. മധുരം ഉണ്ടല്ലോ എന്ന് പറഞ്ഞ് അഞ്ജു ചായ തിരിച്ചു നല്‍കുന്നു. ഇപ്പോള്‍ മധുരമുണ്ടെന്നും നിന്റെ ചുണ്ടിന് ഇത്രയും മധുരമുണ്ടായിരുന്നുവോ എന്നും ശിവന്‍ പറയുന്നു. ഇത് കേട്ടതും നാണത്തോടെ അയ്യെടാ കൊഞ്ചാതോ പോ എന്ന് പറയുകയാണ് വീഡിയോയില്‍ അഞ്ജു. 

സാന്ത്വനത്തില്‍ പ്രശ്‌നം കൂടുന്നതിനോടപ്പം ശിവജ്ഞലിയുടെ സ്‌നേഹത്തിന്റെ ആഴം കൂടുകായാണ്. ഇന്നത്തെ എപ്പിസോഡ് ഒരു കലക്ക് കലക്കും ചായയുടെ മധുരം കൂട്ടിയ ശിവേട്ടന്‍, ഇന്നത്തെ ശിവജ്ഞലി സീനിന് കട്ട വെയ്റ്റിങ്. മധുരം നോക്കുന്ന സീന പൊളിയാ ശിവജ്ഞലിയാണ് എന്നും സാന്ത്വനത്തിലെ ഹൈലേറ്റ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/29309/now-the-new-promo-video-of-the-consolation-is-also-getting-attention)