---
title: "'എതര്‍ക്കും തുനിന്തവൻ' ട്രെയിലര്‍ പുറത്ത് "
english_title: "'ETHARKKUM THUNINDHAVAN' trailer out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29304/etharkkum-thunindhavan-trailer-out"
published_at: "2022-03-02T11:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f0eb3e84be_ETHIRKKUM.jpg"
keywords: []
---

# 'എതര്‍ക്കും തുനിന്തവൻ' ട്രെയിലര്‍ പുറത്ത് 

> **Lead Summary:** സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് 'എതര്‍ക്കും തുനിന്തവൻ'. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ ചിത്രം തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ സംവിധാനം പാണ്ടിരാജാണ്. പാണ്ടിരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

## Article Content

സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് 'എതര്‍ക്കും തുനിന്തവൻ'. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ ചിത്രം തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ സംവിധാനം പാണ്ടിരാജാണ്. പാണ്ടിരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

തിയറ്ററുകളില്‍ ആവേശമാകുമെന്ന ചിത്രമായിരിക്കും 'എതര്‍ക്കും തുനിന്തവൻ' എന്ന് വ്യക്തമാക്കി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. 'എതര്‍ക്കും തുനിന്തവൻ' ചിത്രം മാര്‍ച്ച് 10നാണ് റിലീസ് ചെയ്യുക.

പ്രിയങ്ക അരുള്‍ മോഹന്‍ ആണ് സൂര്യയുടെ നായികയായി എത്തുന്നത്. ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സൂര്യയുടെ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് റൂബന്‍.

കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് 'എതര്‍ക്കും തുനിന്തവന്റെ' നിര്‍മാണം. ഡി ഇമ്മനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

തമിഴിന് പുറമേ കന്നഡ, തെലുങ്ക് , മലയാളം, ഹിന്ദി ഭാഷകളിലും 'എതര്‍ക്കും തുനിന്തവൻ' പ്രദര്‍ശനത്തിന് എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 40-ാം ചിത്രമാണിത്. വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സൂര്യ നായകനാകുന്ന ചിത്രത്തിനായി ശിവകാര്‍ത്തികേയൻ ഒരു ഗാനം എഴുതിയിരുന്നു. സൂര്യയുടെ പുതിയ ചിത്രം ആരാധകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും എന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29304/etharkkum-thunindhavan-trailer-out)