---
title: "സിനിമയോട് അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍; മമ്മൂട്ടി"
english_title: "Mammootty's words about his interest in acting are noteworthy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/29281/mammoottys-words-about-his-interest-in-acting-are-noteworthy"
published_at: "2022-03-02T10:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f00d93bd78_MAMOOTTY.jpg"
keywords: []
---

# സിനിമയോട് അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍; മമ്മൂട്ടി

> **Lead Summary:** മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം റിലീസ് ചെയ്യാൻ ഒരു ദിവസം മാത്രമാണ് ബാക്കി. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം മാർച്ച് മൂന്നിന് പ്രേക്ഷർക്ക് മുന്നിലെത്തും.

## Article Content

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം റിലീസ് ചെയ്യാൻ ഒരു ദിവസം മാത്രമാണ് ബാക്കി. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം മാർച്ച് മൂന്നിന് പ്രേക്ഷർക്ക് മുന്നിലെത്തും.

ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ അവസരത്തിൽ അഭിനയത്തോടുള്ള തന്റെ താല്പര്യത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഭീഷ്മപര്‍വ്വത്തിന്റെ പ്രേമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

ഇത്രയും വലിയ നടനായിട്ടും സിനിമയില്‍ ചാന്‍സ് ചോദിക്കുമോ എന്ന ചോദ്യത്തിനായിരുന്നു സിനിമയോടുള്ള അടക്കാനാവാത്ത താല്‍പര്യത്തെ കുറിച്ച് നടന്‍ പറഞ്ഞത്. ചാൻസ് ചോദിക്കാതെ ആരെങ്കിലും അവസരം തരുമോ.

ഏതെങ്കിലും സംവിധായകരെ കാണുമ്പോള്‍ അല്ലെങ്കില്‍ എഴുത്തുകാരെ കാണുമ്പോള്‍ നമുക്ക് ഒരു സിനിമ ചെയ്യണ്ടേ എന്ന് താന്‍ ചോദിക്കാറുണ്ടെന്നും അത് ചാന്‍സ് ചോദിക്കല്‍ തന്നെയാണെന്നും മമ്മൂക്ക പറയുന്നു.

യഥാര്‍ത്ഥത്തില്‍ സിനിമയോട് അത്ര അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍. സിനിമയോട് എനിക്ക് അത്രയ്ക്ക് ഭ്രമമാണ്. അതുകൊണ്ട് ചാന്‍സ് ചോദിച്ചുപോകുന്നതാണ്.

അതൊരു കുറവായിട്ട് എനിക്ക് ഇപ്പോഴും തോന്നിയിട്ടില്ല. ചോദിക്കാതെ ഒന്നും കിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. മുമ്പും അഭിനയത്തോടും സിനിമയോടുമുള്ള തന്‍റെ താല്പര്യത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29281/mammoottys-words-about-his-interest-in-acting-are-noteworthy)