---
title: "നോട്ടം പണ്ടേ ലെന്‍സിലേക്കാ; ഈ മിടുക്കിയെ മനസ്സിലായോ?"
english_title: "The gaze has long been on the lens; Do you understand this trick?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2927/the-gaze-has-long-been-on-the-lens-do-you-understand-this-trick"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fe7eab1d430_Untitled-3.jpg"
keywords: []
---

# നോട്ടം പണ്ടേ ലെന്‍സിലേക്കാ; ഈ മിടുക്കിയെ മനസ്സിലായോ?

> **Lead Summary:** ആദ്യം ഗായികയായും പിന്നീട് നായികയായും തമിഴ് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ആൻഡ്രിയ ജെർമിയ.

## Article Content

ആദ്യം ഗായികയായും പിന്നീട് നായികയായും തമിഴ് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ആൻഡ്രിയ ജെർമിയ.

തമിഴിനു പുറമെ മലയാളത്തിലും തെലുങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആൻഡ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആൻഡ്രിയയുടെ ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

> “1985 മുതൽ തന്നെ ലെൻസിലേക്ക് നോക്കുന്നു” എന്ന ക്യാപ്‌ഷനോടെ ആൻഡ്രിയ തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ആൻഡ്രിയ മലയാളികൾക്ക് സുപരിചിതയാകുന്നത് 2013ൽ പുറത്തിറങ്ങിയ രാജീവ് രവി ചിത്രം ‘അന്നയും റസൂലും’ ലൂടെയാണ്. ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തിയ ആൻഡ്രിയ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

പിന്നീട് ആൻഡ്രിയ മലയാളത്തിൽ അഭിനയിച്ചതെല്ലാം സൂപ്പർ താരങ്ങളൊപ്പമായിരുന്നു. പൃഥ്വിരാജിന്റെ നായികയായി ‘ലണ്ടൻ ബ്രിഡ്ജ്’ എന്ന ചിത്രത്തിലും മോഹനലാലിന്റെ ഒപ്പം ‘ലോഹം’ എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ ഒപ്പം ‘തോപ്പിൽ ജോപ്പൻ’ എന്ന ചിത്രത്തിലും ആൻഡ്രിയ എത്തി.

2005ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം അന്യനിലെ ‘കണ്ണും കണ്ണും നോക്കിയ’ എന്ന ഗാനം പാടികൊണ്ടാണ് ആൻഡ്രിയ സിനിമാ മേഖലയിലേക്ക് എത്തുന്നത്.

2006ൽ ‘വേട്ടയാടു വിളയാട്’ എന്ന ഗൗതം മേനോൻ ചിത്രത്തിൽ ഒരു ഗാനം ആലപിച്ച ആൻഡ്രിയയ്ക്ക് അടുത്ത ചിത്രത്തിൽ നായികയായി അവസരം ലഭിച്ചതോടെയാണ് തെന്നിന്ത്യൻ സിനിമയിലേക്കുള്ള വാതിൽ തുറന്നത്.

2007ൽ പുറത്തിറങ്ങിയ ‘പച്ചയ്ക്കിളി മുത്തുച്ചാരമാണ്’ ആൻഡ്രിയയുടെ ആദ്യ ചിത്രം. പിന്നീട് ‘ആയിരത്തിൽ ഒരുവൻ’, ‘മങ്കാത്ത’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ആൻഡ്രിയയ്ക്ക് സാധിച്ചു.

ഗായിക എന്ന നിലയിൽ ഹാരിസ് ജയരാജ്, യുവാൻ ശങ്കർ രാജ, അനിരുദ്ധ്, ദേവി ശ്രീ പ്രസാദ്, പ്രകാശ് കുമാർ എന്നീ സംഗീത സംവിധായകരുടെ പാട്ടുകളാണ് ആൻഡ്രിയ പാടിയത്.

സ്വന്തമായി ഒരു ഗാനം ആൻഡ്രിയ കംപോസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തമിഴിൽ ആൻഡ്രിയയുടെ ആറോളം ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. അതിൽ ആര്യ നായകനാകുന്ന ‘ആരാൺമൈ’ ആണ് ആദ്യം റിലീസ് ചെയ്യുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/2927/the-gaze-has-long-been-on-the-lens-do-you-understand-this-trick)