---
title: "'സല്‍മാനും സോനാക്ഷിയും രഹസ്യമായി വിവാഹിതരായി'- ​ സത്യം ഇതാണ്..."
english_title: "'Salman and Sonakshi got married in secret' - This is the truth ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/29208/salman-and-sonakshi-got-married-in-secret-this-is-the-truth"
published_at: "2022-03-01T20:30:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e350b42134_Untitled-1.jpg"
keywords: []
---

# 'സല്‍മാനും സോനാക്ഷിയും രഹസ്യമായി വിവാഹിതരായി'- ​ സത്യം ഇതാണ്...

> **Lead Summary:** **ഇ**ന്ത്യന്‍ സിനിമയിലെ എവര്‍​ഗ്രീന്‍ ബാച്ചിലറാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹം വിവാഹിതനായി കാണുക എന്നത് ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ ആരാധകരുടെ സ്വപ്നമാണ്. പക്ഷെ അന്നും ഇന്നും സിം​ഗിള്‍ ലൈഫാണ് സല്‍മാന്‍ ആഘോഷിക്കുന്നത്. ബാച്ചിലറായി തുടരുന്നതിന്റെ രഹസ്യം ഇതുവരേയും സല്‍മാന്‍ വെളിപ്പെടുത്തിയിട്ടില്ല.

## Article Content

**ഇ**ന്ത്യന്‍ സിനിമയിലെ എവര്‍​ഗ്രീന്‍ ബാച്ചിലറാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹം വിവാഹിതനായി കാണുക എന്നത് ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ ആരാധകരുടെ സ്വപ്നമാണ്. പക്ഷെ അന്നും ഇന്നും സിം​ഗിള്‍ ലൈഫാണ് സല്‍മാന്‍ ആഘോഷിക്കുന്നത്. ബാച്ചിലറായി തുടരുന്നതിന്റെ രഹസ്യം ഇതുവരേയും സല്‍മാന്‍ വെളിപ്പെടുത്തിയിട്ടില്ല.

അമ്പത്തിയാറുകാരനായ സല്‍മാന്റെ ലൈഫില്‍ നിരവധി പ്രണയങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഒരു പ്രണയവും വിവാഹം വരെ എത്തിയിട്ടില്ല. സല്‍മാന്റെ മുന്‍ കാമുകിമാരുടെ ലിസ്റ്റില്‍ ലോക സുന്ദരി ഐശ്വര്യ റായി വരെ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ബോളിവുഡില്‍ നിന്നും വരുന്ന ചില വാര്‍‌ത്തകള്‍ പറയുന്നത് സല്‍മാന്‍ ഖാന്‍ രഹസ്യമായി വിവാഹിതനായി എന്നാണ്.

വധുവിന്റെ പേരിന്റെ സ്ഥാനത്ത് വാര്‍ത്തകളില്‍ നിറയുന്നത് നടി സോനാക്ഷി സിന്‍ഹയുടെ പേരാണ്. ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം ഇരുവരുടേയും ഒരു ഫോട്ടോയാണ്. സോനാക്ഷി സിനിമയിലെത്തിയ കാലം മുതല്‍ സല്‍മാന്‍ ഖാനുമായി വലിയൊരു സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്.

ദബാങ് അടക്കമുള്ള സിനിമകളില്‍ സോനാക്ഷി സല്‍മാന്റെ നായികയുമായിട്ടുണ്ട്. മുപ്പത്തിനാലുകാരിയായ സോനാക്ഷി സിന്‍ഹ 2010ല്‍ ആണ് സിനിമയില്‍ അരങ്ങേറുന്നത്. ആദ്യ ചിത്രം സല്‍മാനൊപ്പം ദബാങ് ആയിരുന്നു. പൂനം സിന്‍ഹയുടേയും ശത്രുഘ്നന്‍ സിന്‍ഹ​യുടേയും മകളാണ് സോനാക്ഷി സിന്‍ഹ.

ദബാങിലെ സോനാക്ഷിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദബാങിന് ശേഷം പിന്നീട് സോനാക്ഷി സിനിമയില്‍ അങ്ങ് സജീവമായി. റൗഡി റാത്തോര്‍, ജോക്കര്‍, വെല്‍ക്കം ടു ന്യൂയോര്‍ക്ക്, മിഷന്‍ മം​ഗള്‍, ഖൂംകേതു തുടങ്ങിയ സിനിമകളിലും സോനാക്ഷി അഭിനയിച്ചു. ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സോനാക്ഷി സിന്‍ഹയുടെ സിനിമ.

ചിത്രത്തില്‍ അജയ് ദേവ്​ഗണ്‍ ആയിരുന്നു നായകന്‍. നിരവധി സിനിമകള്‍ സോനാക്ഷിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. നോട്ട്ബുക്ക് നടന്‍ സഹീര്‍ ഇഖ്ബാലുമായി സോനാക്ഷി സിന്‍ഹയ്ക്ക് ബന്ധമുണ്ടെന്ന് സമീപകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഒരിക്കല്‍ സോനാക്ഷി പ്രതികരിച്ചത് ഇങ്ങനെയാണ്.

'സഹീര്‍ എന്റെ ഉറ്റ സുഹൃത്തിനെപ്പോലെയാണ്. ഈ വാര്‍ത്ത വളരെ തമാശയായതിനാല്‍ ഞങ്ങള്‍ ചിരിച്ചു. ഞങ്ങള്‍ ഒരുമിച്ച്‌ ഡബിള്‍ എക്‌സ്‌എല്ലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ശരിക്കും അഭിനന്ദിക്കുന്നു.

ആദ്യ ചിത്രമായ നോട്ട്ബുക്കില്‍ അദ്ദേഹം വളരെ മികച്ചതായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ഡബിള്‍ എക്‌സ്‌എല്ലിലെ അദ്ദേഹത്തിന്റെ വേഷം വ്യത്യസ്തമായിരുന്നു. അദ്ദേഹം വളരെ കഴിവുള്ളവനാണെന്നും തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടുന്ന നടനാകുമെന്നും ഞാന്‍ കരുതുന്നു' സോനാക്ഷി പറഞ്ഞു.

സിനിമാ ജീവിതത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍ സോനാക്ഷി സിന്‍ഹ. സല്‍മാനും സോനാക്ഷിയും രഹസ്യമായി വിവാഹിതരായി എന്ന തരത്തില്‍ ഒരു ഫോട്ടോയ്ക്കൊപ്പമാണ് ഇരുവരുടേയും വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ചിത്രം ​ഗ്രാഫിക്സ് ഉപയോ​ഗിച്ച്‌ മോര്‍ഫ് ചെയ്തതാണ് എന്ന് വ്യക്തമാണ്. അതിനായി ഉപയോഗിച്ചിരിക്കുന്നതാകട്ടെ തെന്നിന്ത്യന്‍ താരം ആര്യയുടേയും നടി സയേഷയുടേയും വിവാഹ ചിത്രവും.

ആര്യയുടേയും സയേഷയുടേയും മുഖം നീക്കം ചെയ്ത് സല്‍മാന്റേയും സോനാക്ഷിയുടേയും മുഖം ചേര്‍ത്താണ് വിവാഹം കഴിഞ്ഞുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഫോട്ടോ ഉണ്ടാക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ താരം ആര്യയും സയേഷയും തമ്മിലുള്ള വിവാഹം 2019ല്‍ ഹൈദരാബാദില്‍ വെച്ചാണ് നടന്നത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/29208/salman-and-sonakshi-got-married-in-secret-this-is-the-truth)