---
title: " കറുത്ത പൊട്ടുകള്‍ ഉപയോഗിച്ച് കെപിഎസി ലളിതയെ വരച്ച് പെണ്‍കുട്ടി; വീഡിയോ വൈറല്‍"
english_title: "Girl drawing picture of Lalitha, viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29206/girl-drawing-picture-of-lalitha-viral-video"
published_at: "2022-03-01T20:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e337851109_KPAC.jpg"
keywords: []
---

#  കറുത്ത പൊട്ടുകള്‍ ഉപയോഗിച്ച് കെപിഎസി ലളിതയെ വരച്ച് പെണ്‍കുട്ടി; വീഡിയോ വൈറല്‍

> **Lead Summary:** മലയാള സിനിമയ്ക്ക് മികച്ച ഒരു നടിയെ കൂടി നഷ്ടം ആയിരിക്കുകയാണ്. കരള്‍ രോഗത്തെ തുടര്‍ന്നാണ് കെപിഎസി ലളിത അന്തരിച്ചത്. ലളിതാമ്മയെ ഒരു നോക്ക് കാണാന്‍ താരങ്ങളെല്ലാം എത്തിയിരുന്നു.

## Article Content

മലയാള സിനിമയ്ക്ക് മികച്ച ഒരു നടിയെ കൂടി നഷ്ടം ആയിരിക്കുകയാണ്. കരള്‍ രോഗത്തെ തുടര്‍ന്നാണ് കെപിഎസി ലളിത അന്തരിച്ചത്. ലളിതാമ്മയെ ഒരു നോക്ക് കാണാന്‍ താരങ്ങളെല്ലാം എത്തിയിരുന്നു.

ഏതുതരം കഥാപാത്രവും തന്റെ കയ്യില്‍ സേഫ് ആണെന്ന് തെളിയിച്ച ഒരു നടി കൂടിയാണ് കെപിഎസി . ആദ്യ കാലം തൊട്ടുതന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടി പിന്നീട് മിനിസ്‌ക്രീനില്‍ തിളങ്ങുകയായിരുന്നു.

ഇതിനിടെയാണ് രോഗം മൂര്‍ച്ഛിക്കുന്നത്. വയ്യാഞ്ഞിട്ട് പോലും ഹാസ്യ പരമ്പര തട്ടീം മുട്ടീയുടെ ലൊക്കേഷനില്‍ കെപിഎസി ലളിത എത്തിയിരുന്നു. അങ്ങനെ ജീവിതത്തിന്റെ അവസാന ഘട്ടം വരെ അഭിനയരംഗത്ത് നില്‍ക്കാന്‍ ഈ നടിക്ക് സാധിച്ചു. മകന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം.

ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും കെപിഎസി എന്ന നടിയെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. താരം അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ എന്നും മലയാള മനസ്സില്‍ ഈ നടി ഉണ്ടാവും.

ഇപ്പോഴിതാ അശ്വതി എന്ന പെണ്‍കുട്ടി കെപിഎസി ലളിതയുടെ മുഖ ചിത്രം വരയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. എന്നാല്‍ ഇത് പേന കൊണ്ടോ പെൻസില്‍ കൊണ്ടോ അല്ല, കറുപ്പു നിറത്തിലുള്ള പൊട്ടുകള്‍ കൊണ്ടാണ് ചിത്രം വരച്ചത്.

മൂവായിരത്തിലധികം കറുത്ത പൊട്ടുകള്‍ ഉപയോഗിച്ച് രണ്ടടി വലുപ്പത്തില്‍ 5 മണിക്കൂര്‍ എടുത്താണ്, ഡാവിഞ്ചി ഉണ്ണികൃഷ്ണന്റെ മകള്‍ അശ്വതി ഈ ചിത്രം വരച്ചത്. ഫോട്ടോയ്ക്ക് താഴെ നിരവധിപേരാണ് കമന്റ് കുറിച്ച് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29206/girl-drawing-picture-of-lalitha-viral-video)