'എന്തിനാണ് അങ്ങനൊരു രംഗം ഞാന്‍ ചെയ്തത് എന്ന് ചിന്തിച്ചു പോയി'; മാധുരി

'എന്തിനാണ് അങ്ങനൊരു രംഗം ഞാന്‍ ചെയ്തത് എന്ന് ചിന്തിച്ചു പോയി'; മാധുരി
2022-03-01T20:09:00 | By Susmitha Surendran

ബോളിവുഡിലെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് മാധുരി ദീക്ഷിത്. 1980 മുതല്‍ ബോളിവുഡില്‍ സജീവമാണ് മാധുരി. നിരവധി ശക്തമായ കഥാപാത്രങ്ങളെ സക്രീനില്‍ എത്തിച്ച മാധുരയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു 1988ല്‍ പുറത്തിറങ്ങിയ ദയാവന്‍ എന്ന ചിത്രം.

മാധുരി തന്റെ കരിയറില്‍ ആദ്യമായി ഒരു ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നത് ദയവാനിലായിരുന്നു. എന്നാല്‍ നടന്‍ വിനോദ് ഖന്നയ്‌ക്കൊപ്പമുള്ള ചുംബന രംഗം ആരാധകരെ പ്രകോപിപ്പിക്കുകയായിരുന്നു. ഇത് വിവാദമായി മാറിയിരുന്നു.

തന്റെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് കുറ്റ ബോധം തോന്നിയിരുന്നുവെന്ന് മാധുരി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ വേണ്ട തനിക്കത് ചെയ്യാന്‍ തോന്നുന്നില്ല എന്ന് പറഞ്ഞാല്‍ മതിയായിരുന്നു എന്നാണ് തോന്നുന്നത്.

പക്ഷെ അന്ന് ചെയ്യാന്‍ ഉളളിലൊരു ത്വരയുണ്ടായിരുന്നു. താനൊരു നടിയാണ്. സംവിധായകന്‍ ആ രംഗം പ്രത്യേകമായൊരു രീതിയിലായിരിക്കും പ്ലാന്‍ ചെയ്തിരിക്കുക. അതുകൊണ്ട് താനത് ചെയ്തില്ലെങ്കില്‍ കഥയെ അത് ബാധിക്കുമെന്നായിരുന്നു അന്ന് ചിന്തിച്ചത്.

മാത്രമല്ല താനൊരു സിനിമ കുടുംബത്തില്‍ നിന്നുമല്ല വന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ രീതികള്‍ തനിക്ക് അറിയില്ലായിരുന്നു. ചുംബന രംഗങ്ങളോട് നോ പറയാന്‍ സാധിക്കുമായിരുന്നുവെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ചെയ്തതാണ്.

Content Highlight: 'I wondered why I did such a scene'; Sweet

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup