---
title: "അവള്‍ എഴുത്തിലാണ്; അല്ലി മോളുടെ പാട്ട് പങ്കുവച്ച് സുപ്രിയ"
english_title: "She is in writing; Supriya sharing Alli Mol's song"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2919/she-is-in-writing-supriya-sharing-alli-mols-song"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fe42af729d2_Untitled-1.jpg"
keywords: []
---

# അവള്‍ എഴുത്തിലാണ്; അല്ലി മോളുടെ പാട്ട് പങ്കുവച്ച് സുപ്രിയ

> **Lead Summary:** പൃഥ്വിരാജിന്റെ മകൾ അലംകൃതയോട് താരത്തിനോടെന്ന പോലെ സ്നേഹമാണ് ആരാധകർക്ക്. അല്ലി എന്നാണ് മകളെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്.

## Article Content

പൃഥ്വിരാജിന്റെ മകൾ അലംകൃതയോട് താരത്തിനോടെന്ന പോലെ സ്നേഹമാണ് ആരാധകർക്ക്. അല്ലി എന്നാണ് മകളെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്.

അല്ലി എഴുതിയ ഒരു ഗാനത്തിന്റെ വരികൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. നോട്ട് ബുക്കിൽ ജൂലൈ 22ാം തീയതി രേഖപ്പെടുത്തിയ പേജിലാണ് അല്ലി തന്റെ പാട്ടിന്റെ വരികൾ കുറിച്ചത്.

ഈ പേജിന്റെ ചിത്രത്തിനൊപ്പം അല്ലിയുടെ വരികളെക്കുറിച്ചുള്ള ഒരു കുറിപ്പും സുപ്രിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നൽകിയിട്ടുണ്ട്. അതിൽ ആ പേജിൽ കുറിച്ചിരിക്കുന്ന അവസാനത്തെ വരിയെക്കുറിച്ച് സുപ്രിയ എടുത്തു പറയുകയും ചെയ്യുന്നു

> “ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും അത് ചെയ്തിരിക്കുന്നു. അതിലെ ആദ്യ പേജിലെ അവസാനത്തെ വരി ‘ഞങ്ങളുടെ ഭയത്തിൽ നിന്ന് കരകയറാൻ ഞങ്ങളുടെ സുഹൃത്തുക്കൾ ഞങ്ങളെ സഹായിക്കുന്നു!’ എന്നതാണ്. അല്ലിയുടെ ഗാനങ്ങൾ,” സുപ്രിയ കുറിച്ചു.

ഇതിനു മുൻപും അല്ലിയുടെ വരികൾ സുപ്രിയ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അല്ലിമോളുടെ റഫ് നോട്ട്ബുക്ക് നോക്കിയപ്പോൾ അതിൽ അല്ലി എഴുതിയ കുറച്ച് പാട്ടുകൾ കണ്ടെത്തിയെന്ന് പറഞ്ഞായിരുന്നു സുപ്രിയ അത് പങ്കുവച്ചത്.

അതിലൊന്നാണ് ഇതെന്ന് പറഞ്ഞ് ബുക്കിന്റെ ചിത്രം അന്ന് സുപ്രിയ പങ്കുവച്ചിരുന്നു.

അല്ലിമോളുടെ കലാവാസനയെ അഭിനന്ദിക്കുന്നതിനൊപ്പം കയ്യക്ഷരം മനോഹരമാണെന്നും ആരാധകർ അന്ന് കമന്റ് ചെയ്തിരിന്നു.

അല്ലിമോൾ ഈ പ്രായത്തിൽ തെറ്റുകൾ കൂടാതെ എത്ര ഭംഗിയായാണ് ഇംഗ്ലീഷ് എഴുതിയിരിക്കുന്നതെന്നും ആരാധകർ പറഞ്ഞിരുന്നു.

പൃഥ്വിരാജിന്റെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കു വയ്ക്കാറുണ്ട്.

എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2919/she-is-in-writing-supriya-sharing-alli-mols-song)