---
title: "നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും വേര്‍പിരിയുന്നു"
english_title: "Actor Mukesh and his wife Methil Vedika are splitting up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2918/actor-mukesh-and-his-wife-methil-vedika-are-splitting-up"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fe3dd8d1118_Untitled-1.jpg"
keywords: []
---

# നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും വേര്‍പിരിയുന്നു

> **Lead Summary:** നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും തമ്മിലുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മറുനാടന്‍ മലയാളി പുറത്ത് വിട്ട വാര്‍ത്തയിലാണ് മുകേഷ് രണ്ടാമതും ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പറയുന്നത്.

## Article Content

നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും തമ്മിലുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മറുനാടന്‍ മലയാളി പുറത്ത് വിട്ട വാര്‍ത്തയിലാണ് മുകേഷ് രണ്ടാമതും ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പറയുന്നത്.

നടന്‍ എന്നതിനപ്പുറം രാഷ്ട്രീയക്കാരന്‍ കൂടിയായ മുകേഷ് അടുത്തിടെ ചില ഫോണ്‍ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. പിന്നാലെയാണ് ദാമ്പത്യ പ്രശ്‌നത്തെ കുറിച്ചും ഉയര്‍ന്ന് കേള്‍ക്കുന്നത്.

മുകേഷില്‍ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള ചില ശീലങ്ങളുമാണ് വേദികയുമായിട്ടുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 

മുകേഷുമായി പിരിഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ദേവിക പാലക്കാടുള്ള കുടുംബവീട്ടിലേക്ക് താമസം മാറി ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ്.

മുകേഷുമായിട്ടുള്ള ബന്ധം തുടര്‍ന്ന് പോകാന്‍ സാധിക്കാത്തത് കൊണ്ട് കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. ബന്ധം നിയമപരമായി വേര്‍പ്പെടുത്താനുള്ള ശ്രമത്തിലാണെന്നും മറുനാടന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഴ്ചകളായി വാര്‍ത്ത പുറത്ത് വന്നെങ്കിലും ഔദ്യോഗിക സ്ഥീരികരണത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. 

വിവാഹമോചനത്തിന് വേദിക ഹര്‍ജി കൊടുത്തിരിക്കുകയാണെന്ന് ദേവികയുമായി ബന്ധപ്പെട്ട ആളുകളില്‍ നിന്നും അറിഞ്ഞിട്ടുണ്ട്. അതേ സമയം മുകേഷിനെതിരെ ഭാര്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഭാര്യയെ അവഗണിക്കുന്നത് മുതല്‍ കുടുംബ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്നില്ലെന്നുമടക്കം നിരവധി പരാതികള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ബന്ധം അവസാനിപ്പിക്കാന്‍ ദേവിക തീരുമാനിച്ചതെന്നും അറിയുന്നു.

അതേ സമയം പുറത്ത് വന്ന വാര്‍ത്ത ശരിയാണെങ്കില്‍ എട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് മുകേഷും ദേവികയും ചേര്‍ന്ന് അവസാനിപ്പിക്കുന്നത്. 2013 ഓക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മില്‍ വിവാഹിതരാവുന്നത്. നടി സരിതയുമായിട്ടുള്ള വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതം വേര്‍പ്പെടുത്തി നില്‍ക്കുമ്പോഴാണ് മുകേഷിന് ദേവികയുടെ ആലോചന വരുന്നത്. നേരത്തെ വിവാഹിതയായ വേദികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. പാലക്കാട് സ്വദേശിയാണ് ദേവികയുടെ ആദ്യ ഭര്‍ത്താവ്. ഇതിലൊരു കുഞ്ഞുണ്ട്.

വിവാഹമോചന ശേഷം നര്‍ത്തകിയായ ദേവിക നൃത്ത കരിയറുമായി മുന്നോട്ട് പോകണമന്നാണ് ആഗ്രഹിക്കുന്നത്. മുകേഷ് മുന്‍പ് ലളിതകല അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് ദേവികയുമായി പരിചയത്തിലാവുന്നത്.

ഈ പരിചയം വിവാഹാലോചനയായി മാറുകയായിരുന്നു. ഇരുവരും തമ്മില്‍ ഇരുപത്തി രണ്ട് വയസിന്റെ വ്യത്യാസമുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വൈകാതെ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2918/actor-mukesh-and-his-wife-methil-vedika-are-splitting-up)