---
title: "മമ്മൂട്ടിയോടും മോഹന്‍ലാലിനോടും തുറന്നു ചോദിക്കാനുള്ളത് ഇക്കാര്യങ്ങള്‍; ദുല്‍ഖര്‍"
english_title: "These are the questions that need to be asked openly to Mammootty and Mohanlal; Dulquer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29178/these-are-the-questions-that-need-to-be-asked-openly-to-mammootty-and-mohanlal-dulquer"
published_at: "2022-03-01T17:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e09e2bce95_MAMMOOTTY.jpg"
keywords: []
---

# മമ്മൂട്ടിയോടും മോഹന്‍ലാലിനോടും തുറന്നു ചോദിക്കാനുള്ളത് ഇക്കാര്യങ്ങള്‍; ദുല്‍ഖര്‍

> **Lead Summary:** ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ചോദിക്കാനുള്ള ചോദ്യങ്ങളെ കുറിച്ച് പറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘സിനിമയിലെത്തി 50 വര്‍ഷമായി, എങ്ങനെയാണ് വീണ്ടും വീണ്ടും പുതുമ നിലനിര്‍ത്തുന്നത്’ എന്നതാണ് ദുല്‍ഖറിന് മമ്മൂട്ടിയോട് ചോദിക്കാനുള്ളത്.

## Article Content

ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ചോദിക്കാനുള്ള ചോദ്യങ്ങളെ കുറിച്ച് പറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘സിനിമയിലെത്തി 50 വര്‍ഷമായി, എങ്ങനെയാണ് വീണ്ടും വീണ്ടും പുതുമ നിലനിര്‍ത്തുന്നത്’ എന്നതാണ് ദുല്‍ഖറിന് മമ്മൂട്ടിയോട് ചോദിക്കാനുള്ളത്.

മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വവും ഹേയ് സിനാമികയും ഒരേ ദിവസമാണ് തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. പക്ഷേ രണ്ടും രണ്ട് മാര്‍ക്കറ്റാണെന്ന് ദുല്‍ഖര്‍ പറയുന്നു. ‘ഇപ്പോഴും അദ്ദേഹം പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു. ലുക്ക് മാറ്റുന്നു.

ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ’ എന്നും ദുല്‍ഖര്‍ പറഞ്ഞു. അനായാസമായി റോളുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിന് പുറകിലെ രഹസ്യം എന്താണ് എന്നാണ് മോഹന്‍ലാലിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.

മോഹന്‍ലാല്‍ ശ്വാസമെടുക്കുന്ന ലാഘവത്തോടെയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും ആ കഴിവ് അദ്ദേഹത്തിന് മാത്രമുള്ളതാണെന്നും ദുല്‍ഖര്‍ പറയുന്നു. ഹേയ് സിനാമികയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിലാണ് താരത്തിന്റെ പരാമര്‍ശം.

അതേസമയം, പാന്‍ ഇന്ത്യ റിലീസായാണ് ഹേയ് സിനാമിക തിയേറ്ററുകളില്‍ എത്തുന്നത്. കൊറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധായികയാവുന്ന ചിത്രം കൂടിയാണിത്. അതിദി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തില്‍ നായികമാര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/29178/these-are-the-questions-that-need-to-be-asked-openly-to-mammootty-and-mohanlal-dulquer)