---
title: "‘ചെയ്യാത്ത തെറ്റിന് പോണവരുടെയും വരണവരുടെയും തെറി കേട്ടു' ; അഹാന കൃഷ്ണ"
english_title: "‘Heard of those who went wrong and those who did not; Ahana Krishna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2916/heard-of-those-who-went-wrong-and-those-who-did-not-ahana-krishna"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fe36733b51c_Untitled-1.jpg"
keywords: []
---

# ‘ചെയ്യാത്ത തെറ്റിന് പോണവരുടെയും വരണവരുടെയും തെറി കേട്ടു' ; അഹാന കൃഷ്ണ

> **Lead Summary:** സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ.

## Article Content

സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

സമൂ​ഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞ വർഷം താരത്തിന്റെ വീട്ടിലെ റംബൂട്ടാന്‍ പഴത്തെക്കുറിച്ച് ചെയ്ത വീഡിയോ നിരവധി ട്രോളുകൾക്ക് കാരണമായിരുന്നു.

ഇപ്പോഴിതാ പുതിയ റംബൂട്ടാൻ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അഹാന. റംബൂട്ടാൻ 2.൦ എന്നാണ് വീഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷം താൻ പങ്കുവെച്ച വീഡിയോയിലൂടെ റംബൂട്ടാന് ഏറെ ട്രോളുകൾ നേരിട്ടിരുന്നു. എന്നാൽ ആ കാരണത്താൽ റംബൂട്ടാൻ ഏറെ ഫേമസ് ആയെന്നും അഹാന പറയുന്നു.

ഒരു ഗെയ്മും പ്രേക്ഷകര്‍ക്ക് വേണ്ടി അഹാന ഒരുക്കിയിട്ടുണ്ട്. താന്‍ ചെയ്ത വീഡിയോകള്‍ കൊണ്ട് ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് കമന്റായി ഇടാനാണ് നടി പറയുന്നത്.

ഏറ്റവും നല്ല കമന്റ് ഇടുന്ന ആള്‍ക്ക് സമ്മാനമായി റംബൂട്ടാന്‍ കൊടുത്തുവിടുമെന്നും അഹാന പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2916/heard-of-those-who-went-wrong-and-those-who-did-not-ahana-krishna)