---
title: "ഗർഭകാലത്തെ വർക്ക്‌ ഔട്ടുകൾ; വീഡിയോ പങ്കുവെച്ച് പ്രിയതാരം"
english_title: "The new video shared by Kajal Agarwal is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29151/the-new-video-shared-by-kajal-agarwal-is-going-viral"
published_at: "2022-03-01T15:58:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621df5d157cbe_KAJAL.jpg"
keywords: []
---

# ഗർഭകാലത്തെ വർക്ക്‌ ഔട്ടുകൾ; വീഡിയോ പങ്കുവെച്ച് പ്രിയതാരം

> **Lead Summary:** സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് കാജൽ അഗർവാൾ. 2004 ൽ ആണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ സിനിമാ ലോകത്തിന് നേടിയെടുക്കാൻ താരത്തിന് വളരെ പെട്ടന്ന് തന്നെ സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.

## Article Content

സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് കാജൽ അഗർവാൾ. 2004 ൽ ആണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ സിനിമാ ലോകത്തിന് നേടിയെടുക്കാൻ താരത്തിന് വളരെ പെട്ടന്ന് തന്നെ സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്.  തമിഴ് തെലുങ്കു ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ ഭർത്താവിനൊപ്പം ഉള്ള സന്തോഷം നിമിഷങ്ങളും കുടുംബ നിമിഷങ്ങളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ താരത്തിന് ആരാധകർ വലിയ പ്രശംസയും അഭിനന്ദനങ്ങളും നൽകാറുണ്ട്.

20 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരം കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത വളരെ ആഹ്ലാദത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഇപ്പോൾ താരത്തിന്റെ വർക്ക്‌ ഔട്ടുകൾ ചെയ്യുന്ന വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിക്കുന്നത്.  വളരെ പെട്ടന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29151/the-new-video-shared-by-kajal-agarwal-is-going-viral)