---
title: "ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ച് പോയതാണ്; ദുല്‍ഖറിനെ കുറിച്ച് മമ്മൂട്ടി"
english_title: "Mammootty's words about Dulquar go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29140/mammoottys-words-about-dulquar-go-viral"
published_at: "2022-03-01T15:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621dec84f03ef_MAMMOOTTY.jpg"
keywords: []
---

# ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ച് പോയതാണ്; ദുല്‍ഖറിനെ കുറിച്ച് മമ്മൂട്ടി

> **Lead Summary:** മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വവും ദുല്‍ഖര്‍ സല്‍മാന്റെ ഹേയ് സിനാമികയും മാര്‍ച്ച് 3ന് ആണ് റിലീസ് ചെയ്യുന്നത്. അച്ഛന്റെയും മകന്റെയും സിനിമകള്‍ ഒരേ സമയം തിയേറ്ററില്‍ എത്തുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. ദുല്‍ഖറിന്റെ സിനിമകള്‍ക്ക് മമ്മൂട്ടി പ്രമോഷന്‍ കൊടുക്കാറില്ല.

## Article Content

മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വവും ദുല്‍ഖര്‍ സല്‍മാന്റെ ഹേയ് സിനാമികയും മാര്‍ച്ച് 3ന് ആണ് റിലീസ് ചെയ്യുന്നത്. അച്ഛന്റെയും മകന്റെയും സിനിമകള്‍ ഒരേ സമയം തിയേറ്ററില്‍ എത്തുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. ദുല്‍ഖറിന്റെ സിനിമകള്‍ക്ക് മമ്മൂട്ടി പ്രമോഷന്‍ കൊടുക്കാറില്ല.

പതിവിന് വിപരീതമായി ആദ്യമായി ദുല്‍ഖറിന്റെ ചിത്രത്തിന് മമ്മൂട്ടി പ്രമോഷന്‍ നല്‍കിയത് കുറുപ്പിന് വേണ്ടിയായിരുന്നു. എന്നാല്‍ വാപ്പിച്ചിയുടെ ഫോണ്‍ താന്‍ അടിച്ചുമാറ്റി ചെയ്തതാണ് ഇതെന്ന് ദുല്‍ഖര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഈ സംഭവത്തെ കുറിച്ച് മമ്മൂട്ടിയും പ്രതികരിച്ചിരിക്കുകയാണ്. ”ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ്. പിന്നെ നമ്മള്‍ അത് വിളിച്ച് കൂവരുതല്ലോ. ഏകദേശം അങ്ങനെ തന്നെയായിരുന്നു” എന്നാണ് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നത്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

അതേസമയം പാന്‍ ഇന്ത്യന്‍ റിലീസായാണ് ദുല്‍ഖറിന്റെ ഹേ സിനാമിക എത്തുന്നത്. കൊറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധായികയാവുന്ന ചിത്രത്തില്‍ അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/29140/mammoottys-words-about-dulquar-go-viral)