---
title: "നീയും എന്നെ ഇന്റര്‍വ്യൂ ചെയ്യുകയാണോ എന്ന് വാപ്പച്ചി ചോദിക്കും: ദുല്‍ഖര്‍ പറയുന്നു "
english_title: "Now Dulquer Salman is asking the same question to Mammootty."
publisher: "moviemax.in"
canonical_url: "https://moviemax.in/news/29114/now-dulquer-salman-is-asking-the-same-question-to-mammootty"
published_at: "2022-03-01T13:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621dd7e0a85d0_MAMMOOTTY.jpg"
keywords: []
---

# നീയും എന്നെ ഇന്റര്‍വ്യൂ ചെയ്യുകയാണോ എന്ന് വാപ്പച്ചി ചോദിക്കും: ദുല്‍ഖര്‍ പറയുന്നു 

> **Lead Summary:** മലയാള സിനിമയ്ക്ക് പകരം വെയ്ക്കാനില്ലാത്ത നടനാണ് മമ്മൂട്ടി . മലയാളത്തിന്റെ മഹാനടൻ . താരത്തിന്റെ ഓരോ സിനിമയും ഓരോ പ്രേക്ഷകർക്കും അത്രയേറെ പ്രിയപ്പെട്ടതാണ് . താരത്തിന്റെ പുതുതായി ഇറങ്ങുന്ന 'ഭീഷ്മ പർവ്വം ' എന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ . മമ്മൂട്ടിയെ പോലെതന്നെ ദുല്‍ഖര്‍ സൽമാനും നിരവധിയാണ് ആരാധകർ . ഇപ്പോഴിതാ പുതിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത് .

## Article Content

മലയാള സിനിമയ്ക്ക് പകരം വെയ്ക്കാനില്ലാത്ത നടനാണ് മമ്മൂട്ടി . മലയാളത്തിന്റെ മഹാനടൻ . താരത്തിന്റെ ഓരോ സിനിമയും ഓരോ പ്രേക്ഷകർക്കും അത്രയേറെ പ്രിയപ്പെട്ടതാണ് . താരത്തിന്റെ പുതുതായി ഇറങ്ങുന്ന 'ഭീഷ്മ പർവ്വം ' എന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ . മമ്മൂട്ടിയെ പോലെതന്നെ ദുല്‍ഖര്‍ സൽമാനും നിരവധിയാണ് ആരാധകർ . ഇപ്പോഴിതാ പുതിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത് .

മാറുന്ന കാലത്തിനനുസരിച്ച് ഏറ്റവും നന്നായി മാറാന്‍ കഴിയുന്ന താരമാണ് മമ്മൂട്ടി . ഒരേസമയം തന്നെ വ്യത്യസ്ത തരത്തിലുള്ള സിനിമകള്‍ അദ്ദേഹം ചെയ്യാറുണ്ട്. ഇത്രയും തിരക്കുള്ള മമ്മൂട്ടി എങ്ങനെയാണ് ഈ അപ്ഡേഷന്‍സ് നടത്തുന്നതെന്നാണ് സിനിമാ മേഖലയിലെ പലര്‍ക്കുമുള്ള സംശയം.

ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനും ഇതേ ചോദ്യം മമ്മൂട്ടിയോട് ചോദിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ ചോദ്യമുന്നയിച്ചത്. അദ്ദേഹം എങ്ങനെയാണ് വീണ്ടും വീണ്ടും പുതുമ നിലനിര്‍ത്തുന്നത്. സിനിമയിലെത്തി 50 വര്‍ഷമായി.

ഞങ്ങളുടെ സിനിമകള്‍(ഭീഷ്മ പര്‍വം, ഹേ സിനാമിക) ഒരേ ദിവസമാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ രണ്ടും രണ്ട് മാര്‍ക്കറ്റാണ്. ഇപ്പോഴും അദ്ദേഹം പുതിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു. അതെല്ലാം എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. എപ്പോഴും ലുക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. എങ്ങനെ സാധിക്കുന്നു എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഇതൊക്കെ ഞാന്‍ ചോദിക്കാന്‍ പോയാല്‍ ഒരു പക്ഷേ ‘നീയും എന്നെ ഇന്റര്‍വ്യൂ ചെയ്യുവാണോയെന്ന്’ ചോദിക്കും,’ ദുല്‍ഖര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/29114/now-dulquer-salman-is-asking-the-same-question-to-mammootty)