---
title: "മാസ് ആക്ഷൻ രംഗങ്ങളുമായി വിശാലും ആര്യയും, ഒപ്പം മമ്തയും; 'എനിമി’ ടീസർ"
english_title: "Vishal and Arya with mass action scenes, and Mamta; 'Enemy' teaser"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2909/vishal-and-arya-with-mass-action-scenes-and-mamta-enemy-teaser"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fce95a9129d_Untitled-1.jpg"
keywords: []
---

# മാസ് ആക്ഷൻ രംഗങ്ങളുമായി വിശാലും ആര്യയും, ഒപ്പം മമ്തയും; 'എനിമി’ ടീസർ

> **Lead Summary:** ആര്യ, വിശാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം എനിമിയുടെ ടീസർ പുറത്തുവിട്ടു. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

## Article Content

ആര്യ, വിശാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം എനിമിയുടെ ടീസർ പുറത്തുവിട്ടു. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു മിനിറ്റ് നാൽപത് സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ ആക്ഷൻ രംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മമ്‌ത മോഹൻദാസ്, പ്രകാശ് രാജ് തുടങ്ങിയവരും ടീസറിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ മൃണാളിനി രവിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമനാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം.

ആര്‍ ഡി രാജശേഖർ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റെയ്മണ്ട് ഡെറിക് ക്രാസ്റ്റ എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം രാമലിംഗമാണ്.

ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായ സറ്റണ്ട് സീനുകള്‍ രവി വര്‍മ്മയാണ് കോറിയോഗ്രഫി ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2909/vishal-and-arya-with-mass-action-scenes-and-mamta-enemy-teaser)